
ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരുടെയും സൂപ്പര്‍സ്റ്റാറുകളുടേയും പട്ടികയില്‍ ഇടംപിടിച്ച് കഴിഞ്ഞു നടന്‍ ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലും വരെ അഭിനയിച്ച് കഴിഞ്ഞു. നടന്‍ എന്നതിലുപരി സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകന്‍, നിര്‍മാതാവ്. തമിഴില്‍ ഏറ്റവും പ്രബലനായ സ്റ്റാര്‍. സിനിമാ കുടുംബത്തില്‍ നിന്നാണ് വരവെങ്കിലും ഇരുപത്തിമൂന്ന് വര്‍ഷത്തെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നിലയിലേക്ക് നടനെ എത്തിച്ചത്.
ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം കൂടിയാണ് ധനുഷ്. നടി നയന്‍താരയുമായി ധനുഷിനുള്ള കോപ്പിറൈറ്റ് ഇഷ്യു ചര്‍ച്ചയായശേഷം ക്യാമറയ്ക്ക് പിന്നിലുള്ള നടനെ കുറിച്ച് പലരും തുറന്ന് പറച്ചിലുകള്‍ നടത്തുന്നുണ്ട്. സ്‌ക്രീനിലും ഓഡിയോ ലോഞ്ച് ഫങ്ഷനുകളിലും നിഷ്‌കളങ്കനായി സംസാരിക്കുമെങ്കിലും കൗശലക്കാരനായ ഒരു ധനുഷ് കൂടി നടന്റെ ഉള്ളിലുറങ്ങുന്നുണ്ടെന്നാണ് അടുത്ത് ഇടപഴകിയിട്ടുള്ളവരുടെ വെളിപ്പെടുത്തല്‍.
മൂന്ന് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള രംഗത്തിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോള്‍ നടനെതിരെ ആഞ്ഞടിച്ച് നയന്‍താര എത്തിയിരുന്നു. തന്നോടും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനോടും ധനുഷ് പക പോക്കുയാണെന്നും അതിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നുമാണ് നയന്‍താര പറഞ്ഞത്. ഓഡിയോ ലോഞ്ചുകളില്‍ ചിത്രീകരിക്കപ്പെടുന്ന പകുതിയെങ്കിലും നന്മ നിങ്ങള്‍ യഥാര്‍ജീവിതത്തില്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
പ്രസംഗിക്കുന്നത് നിങ്ങള്‍ ചെയ്യുന്നില്ലെന്നാണ് നയന്‍താര നടനെതിരെ രംഗത്ത് എത്തി പറഞ്ഞത്. ലേഡി സൂപ്പര്‍സ്റ്റാറിന്റെ പ്രതികരണം വന്നപ്പോള്‍ മലയാളത്തില്‍ നിന്നും നസ്രിയ അടക്കമുള്ള നയന്‍താരയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ധനുഷിന്റെ നായികയായി നെയ്യാണ്ടിയില്‍ അഭിനയിച്ചശേഷം നസ്രിയയും ചില പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
തന്റെ അനുവാദമില്ലാതെ മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് ഇന്റിമേറ്റ് സീനുകള്‍ ഷൂട്ട് ചെയ്ത് തന്റേതെന്ന രീതിയില്‍ സിനിമയില്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു നസ്രിയയുടെ ആരോപണം. അന്ന് സംഭവത്തില്‍ നസ്രിയ നിയമപരമായി നീങ്ങുകയും ചെയ്തിരുന്നു. നെയ്യാണ്ടിക്കുശേഷം നസ്രിയ ഒരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടില്ല. നസ്രിയ മാത്രമല്ല നയന്‍താര പരസ്യമായി ധനുഷിന് എതിരെ ആഞ്ഞടിച്ചപ്പോള്‍ നടനൊപ്പം മുമ്പ് അഭിനയിച്ചിട്ടുള്ള പാര്‍വതി തിരുവോത്ത്, അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസന്‍, ഗൗരി ജി കിഷന്‍ തുടങ്ങിയ നടിമാരും നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തു.
ഒരു സിനിമയില്‍ നായികയായി അഭിനയിച്ച നടിയെ പിന്നീട് നടന്‍ കാസ്റ്റ് ചെയ്യില്ലെന്നാണ് ഇന്റസ്ട്രിയിലും റെഡ്ഡിലും ആളുകള്‍ കുറിക്കുന്നത്. നായികമാരെ സെലക്ട് ചെയ്യുമ്പോഴും നടന് നിബന്ധനകളുണ്ടത്രെ. തമിഴ് നടി ഐശ്വര്യ രാജേഷിന്റെ ഒരു പഴയ അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് ധനുഷിനെ കുറിച്ചുള്ള ചര്‍ച്ച റെഡ്ഡിറ്റില്‍ നടക്കുന്നത്.
വടചെന്നൈ എന്ന സിനിമയില്‍ മാത്രമാണ് ഐശ്വര്യ ധനുഷിനൊപ്പം അഭിനയിച്ചത്. ധനുഷ് സാറിനോട് പലവട്ടം ഞാന്‍ ചോദിച്ചിട്ടുണ്ട് വടചെന്നൈയ്ക്കുശേഷം എന്തുകൊണ്ടാണ് എനിക്കൊപ്പം അഭിനയിക്കാത്തതെന്ന്. അത്രത്തോളം മോശം അഭിനേതാവാണോ ഞാനെന്ന്. അത്തരത്തില്‍ ചിന്തിച്ചിട്ടേയില്ല. നടി എന്ന രീതിയില്‍ ഐഷു നിന്നെ ഞാന്‍ ബഹുമാനിക്കുന്നു. നിന്റെ അഭിനയവും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ വടചെന്നൈ 2വിലേക്ക് വേണ്ടതുകൊണ്ടാണ് മറ്റ് സിനിമകളിലേക്ക് നായികയായി കാസ്റ്റ് ചെയ്യാത്തത് എന്നാണ് പറഞ്ഞതെന്നാണ് നടി പറഞ്ഞത്.
എന്നാല്‍, നായികമാരെ തെരഞ്ഞെടുക്കുന്നതിലും നിബന്ധനകള്‍ ധനുഷിനുണ്ടെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. വെളുത്ത നിറമുള്ള നായിക വേണം, മലയാളത്തിലും തെലുങ്കിലുമുള്ളവര്‍ക്ക് നടിമാര്‍ക്ക് മാത്രം മുന്‍ഗണന. തമിഴിലുള്ള നടിമാരെ പരിഗണിക്കാതെ ഇരിക്കുക എന്നീ രീതികള്‍ നടനുണ്ടത്രെ.
നിത്യമേനോന്‍ മാത്രമാണ് നടനൊപ്പം ആവര്‍ത്തിച്ച് അഭിനയിച്ചിട്ടുള്ളതെന്നും അതിന് കാരണം ഇരുവരും തമ്മിലുള്ള സൗഹൃദമാണെന്നും കമന്റുകളുണ്ട്. മുംബൈയിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ നയന്‍ദീപ് രക്ഷിത് അടുത്തിടെ നടനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ വൈറലായിരുന്നു. ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരമാണന്നും താന്‍ കടുത്ത അപമാനംനേരിട്ടുവെന്നുമാണ് രക്ഷിത് പറഞ്ഞത്.






