
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരുടെ നായികയാവാന്‍ അവസരം കിട്ടിയ നടിമാര്‍ പലരും ഉണ്ടാകും. അത്രയും ഉയരങ്ങളിലെത്തുമ്പോള്‍, അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലുമുണ്ടാകും വര്‍ദ്ധന. ബോളിവുഡ് ഇക്കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയിലാകും ഇടം പിടിച്ചിട്ടുണ്ടാവുക. എന്നാല്‍, ചില നടിമാര്‍ക്ക് മോശം അവസ്ഥയിലൂടെ കടന്നു പോകേണ്ടതായും വന്നിട്ടുണ്ട്. അച്ഛന്റെയും മകന്റെയും നായികയായ പ്രമുഖ താരത്തിന് അത്തരമൊരു ദുരനുഭവം ഉണ്ടായത് കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയാണ്.
കേവലം 17 വയസുള്ളപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ നടിയാണ് മാധുരി ദീക്ഷിത്. ആബോധ് എന്ന ചിത്രത്തിലാണ് അവര്‍ ആദ്യമായി വേഷമിട്ടത്. തുടക്ക ചിത്രത്തില്‍ത്തന്നെ മാധുരിയുടെ വേഷം ശ്രദ്ധപിടിച്ചുപറ്റി. ആദ്യത്തെ ചില ഹിറ്റുകള്‍ക്ക് പിന്നാലെ തേസാബ് (1988), ദില്‍ (1990), ബേട്ടാ (1992), ഹം ആപ്‌കേ ഹൈന്‍ കോന്‍ (1994), ദില്‍ തോ പാഗല്‍ ഹേ (1997) തുടങ്ങിയ സിനിമകളിലെ പ്രകടനം മാധുരി ദീക്ഷിത്തിനെ ശ്രദ്ധേയയാക്കി. എന്നാല്‍, ഷൂട്ടിംഗ് എന്ന് മറന്ന് നടിയുടെ ചുണ്ടു കടിച്ചുപൊട്ടിച്ച ഒരു നടനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെയും മകന്റെയും നായികയായി മാധുരി അഭിനയിച്ചിട്ടുണ്ട്.

മേരെ അപ്‌നേ, മേരാ ഗാവോണ്‍ മേരാ ദേശ്, അചാനക്, അമര്‍ അക്ബര്‍ അന്തോണി, ഖുര്‍ബാനി പോലുള്ള സിനിമകളില്‍ അദ്ദേഹം വേഷമിട്ടിരുന്നു. ഷൂട്ടിങ്ങിനിടെ നടി മാധുരി ദീക്ഷിതിനെ ബലമായി ചുംബിച്ചത് വിനോദ് ഖന്നയുടെ കരിയറിലെ വിവാദ അധ്യായമായി മാറിയിരുന്നു. ‘ദയാവന്‍’ എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് കഥ. വിനോദ് അന്നാളുകളില്‍ അറിയപ്പെടുന്ന നടനായിരുന്നുവെങ്കിലും, മാധുരി തുടക്കക്കാരിയായിരുന്നു.
‘ആജ് ഫിര്‍ തും പേ പ്യാര്‍ ആയാ ഹേ’ എന്ന ഹിറ്റ് ഗാനത്തില്‍ വിനോദും മധുരിയുമാണ് അഭിനയിക്കുന്നത്. ഇതിലെ ഒരു പ്രണയരംഗത്തില്‍ മതിമറന്ന വിനോദ് ഖന്ന, 20 വയസുകാരിയായ മാധുരിയെ നിയന്ത്രണം വിട്ട് ചുംബിക്കുകയായിരുന്നു. കാര്യങ്ങള്‍ കൈവിട്ട ഖന്ന, മാധുരിയെ അഞ്ചു മിനിറ്റ് നേരം തുടര്‍ച്ചയായി ചുംബിച്ചുകൊണ്ടേയിരുന്നു.
ഒടുവില്‍ നായികയുടെ ചുണ്ടുപൊട്ടി ചോര വരുന്ന അവസ്ഥയെത്തി. സംവിധായകന്‍ കട്ട് പറഞ്ഞിട്ടും വിനോദ് ഖന്ന അവസാനിപ്പിക്കാതിരിക്കുകയായിരുന്നു. പൊട്ടിക്കരഞ്ഞ മാധുരിയോട് പിന്നീട് വിനോദ് മാപ്പ് പറഞ്ഞെങ്കിലും, ഈ രംഗം സിനിമയില്‍ ഉള്‍പ്പെടുകയായിരുന്നു. 1997ല്‍ മാധുരി ദീക്ഷിത്ത് വിനോദ് ഖന്നയുടെ മകന്‍ അക്ഷയ് ഖന്നയുടെ നായികയായും വേഷമിട്ടു. ‘മൊഹബത്ത്’ എന്ന സിനിമയും ഈ ജോഡിയുടെ പേരില്‍ ഹിറ്റായി മാറിയിരുന്നു.
വിനോദ് ഖന്നയ്‌ക്കൊപ്പമുള്ള വിവാദ രംഗം സിനിമയില്‍നിന്നും നീക്കം ചെയ്യാന്‍ മാധുരി സംവിധായകന്‍ ഫിറോസ് ഖാനോട് അപേക്ഷിച്ചുവെങ്കിലും, ആ രംഗം നീക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. വക്കീല്‍ നോട്ടീസിന് പിന്നാലെ, ഒരു കോടി രൂപ നല്‍കി ആ രംഗം നിലനിര്‍ത്തുകയായിരുന്നു. അതേസമയം, മാധുരി ദീക്ഷിത്ത് – ഋഷി കപൂര്‍ സിനിമകളും ബോളിവുഡില്‍ ഉണ്ടായി. അവര്‍ വേഷമിട്ട മൂന്നു ചിത്രങ്ങളായ സാഹിബാന്‍, യാരാന, പ്രേം ഗ്രന്ഥ് എന്ന സിനിമകള്‍ മൂന്നും ഫ്‌ളോപ്പായിരുന്നു.






