എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെനിര്‍ത്തുന്നു; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയിലും; താന്‍ പറഞ്ഞതു കേട്ടിരുന്നെങ്കില്‍ പത്തനംതിട്ടയില്‍ അഞ്ച് സീറ്റ് കിട്ടുമായിരുന്നു; പി.ജെ. കുര്യന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പുകഴ്ത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. സര്‍വകലാശാല സമരങ്ങളില്‍ ഉള്‍പ്പെടെ എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ കാണാമെന്നും വിമര്‍ശനം. താന്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതിനാല്‍ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി.
ഒരു മണ്ഡലത്തില്‍ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ വിമര്‍ശനം. എതിര്‍ പ്രചാരണങ്ങള്‍ക്കിടയിലും സിപിഎം സംഘടന സംവിധാനം ശക്തമാണ്.കഴിഞ്ഞ തവണ താന്‍ പറഞ്ഞത് കെട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് നിയമസഭ സീറ്റുകളില്‍ യുഡിഎഫ് ജയിക്കുമായിരുന്നു. ജില്ലയില്‍ ആരോടും ആലോചിക്കാതെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി.
അടൂര്‍ പ്രകാശ് ഉള്‍പ്പടെ അന്നത്തെ കെപിസിസി നേതൃത്വം തന്റെ നിര്‍ദേശം അംഗീകരിച്ചില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു. ഇത്തവണ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പിച്ചാല്‍ അപകടം ഉണ്ടാകും. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ വേദിയില്‍ ഇരുത്തി ആയിരുന്നു കുര്യന്റെ മുന്നറിയിപ്പ്.
അതേസമയം യൂത്ത് കോണ്‍?ഗ്രസിനെതിരായ വിമര്‍ശനത്തിന് അതേ വേദിയില്‍ പിജെ കുര്യന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി. വിമര്‍ശനങ്ങളെ ശിരസാ വഹിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. കുടുംബസംഗമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കുറവായിരിക്കാം. പക്ഷേ ആ കുറവ് തെരുവിലെ സമരങ്ങളില്‍ ഇല്ലെന്ന് രാഹുല്‍ മറുപടി നല്‍കി. പിജെ കുര്യന്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ തന്നെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരരംഗത്ത് പോലീസ് മര്‍ദ്ദനമേറ്റ് വാങ്ങുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.






