NEWS

വയനാട്ടിൽ മാവോവാദി കീഴടങ്ങിയതായി ഐ​.ജി അ​ശോ​ക് യാ​ദ​വ്

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് ക​ർ​ണാ​ട​ക​യി​ലേ​ക്കു ഇ​ഞ്ചി​പ്പ​ണി​ക്കു​പോ​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് നാ​ലാം ക്ലാ​സ് വ​രെ പ​ഠി​ച്ചി​ട്ടു​ള്ള ലി​ജേ​ഷ്. ബാ​ല​നാ​യി​രി​ക്കെ ക​ർ​ണാ​ട​ക​യി​ലെ​ത്തി​യ ലി​ജേ​ഷ് ഏ​ഴു വ​ർ​ഷ​മാ​യി മാ​വോ​യി​സ്റ്റ് ക​ബ​നി ദ​ള​ത്തി​ലെ അം​ഗ​മാ​ണ്. മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​യായ ഭാര്യ​ കീ​ഴ​ട​ങ്ങി​യി​ട്ടി​ല്ല

കൽപ്പറ്റ: വയനാട്ടിൽ മാവോവാദി കീഴടങ്ങിയതായി പൊലീസ്. സി​പി​ഐ മാ​വോ​യി​സ്റ്റ് ക​ബ​നി ദ​ള​ത്തി​ലെ ഡ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റ് പു​ൽ​പ്പ​ള്ളി അ​മ​ര​ക്കു​നി പ​ണി​ക്ക​പ്പ​റ​മ്പി​ൽ ലി​ജേ​ഷ് (രാ​മു 37) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. കേരള സർക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആദ്യ കീഴടങ്ങലാണിത്.

Signature-ad

മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് ലിജേഷ് പറഞ്ഞു. മാവോയിസ്റ്റ് സംഘടനകളിലേക്ക് പോയ യുവാക്കൾ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും ലിജേഷ് പറഞ്ഞു. ലി​ജേ​ഷ് സ്വ​മ​ന​സാ​ലെ​യാ​ണ് കീ​ഴ​ട​ങ്ങി​യ​തെ​ന്നു ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഉ​ത്ത​ര മേ​ഖ​ല ഐ​ജി അ​ശോ​ക് യാ​ദ​വ് അ​റി​യി​ച്ചു.

പു​ൽ​പ്പ​ള്ളി​യി​ൽ​നി​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് ക​ർ​ണാ​ട​ക​യി​ലേ​ക്കു ഇ​ഞ്ചി​പ്പ​ണി​ക്കു​പോ​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് നാ​ലാം ക്ലാ​സ് വ​രെ പ​ഠി​ച്ചി​ട്ടു​ള്ള ലി​ജേ​ഷ്. ബാ​ല​നാ​യി​രി​ക്കെ ക​ർ​ണാ​ട​ക​യി​ലെ​ത്തി​യ ലി​ജേ​ഷ് ഏ​ഴു വ​ർ​ഷ​മാ​യി മാ​വോ​യി​സ്റ്റ് ക​ബ​നി ദ​ള​ത്തി​ലെ അം​ഗ​മാ​ണ്. ഭാ​ര്യ​യും മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​യാ​ണ്. ഇ​വ​ർ കീ​ഴ​ട​ങ്ങി​യി​ട്ടി​ല്ല.

2018 മെയ് മാസത്തിലാണ് സംസ്ഥാന സർക്കാർ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. മാവോയിസ്റ്റുകളുടെ സ്വാധീനത്തിൽ കുടുങ്ങിയവരെ തീവ്രവാദത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അറസ്റ്റ്‍ വരിക്കുന്ന മാവോവാദികൾക്ക് സർക്കാർ 5 ലക്ഷം രൂപ വരെ സഹായധനവും ജോലിയും നൽകും. എന്നാൽ 5 വർഷക്കാലം പൊലീസ് നിരീക്ഷണത്തിലായിരിക്കും.

Back to top button
error: