NEWS

കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്

കോട്ടയത്തു നിന്നു കൊട്ടരക്കരയിലേക്കു പോയ ബസും അടൂരിൽ നിന്നു പന്തളം ഭാഗത്തേക്കു വന്ന കാറുമാണു കൂട്ടിയിടിച്ചത്.കാർ പൂർണ്ണമായും തകർന്നു. അടൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്

പന്തളത്ത് കാറും കെ.എസ്.ആർ.ടി.സി ഫാസ്റ്റും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്. കുരമ്പാല ഇടയാടിയിൽ എം.സി റോഡിൽ രാത്രി എട്ടു മണിക്കാണ് അപകടമുണ്ടായത്. കോട്ടയത്തു നിന്നു കൊട്ടരക്കരയിലേക്കു പോയ ബസും അടൂരിൽ നിന്നു പന്തളം ഭാഗത്തേക്കു വന്ന കാറുമാണു കൂട്ടിയിടിച്ചത്.

കാർ പൂർണ്ണമായും തകർന്നു. അടൂരിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പരുക്കേറ്റവരെ പന്തളം, അടൂർ, മുളക്കുഴ എന്നിവിടങ്ങളിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിലുണ്ടായിരുന്ന ഷംസുദ്ദീൻ, അജ്മൽ, പ്രേമചന്ദ്രൻ, ഉനൈസ് എന്നിവരെയും, ബസ് യാത്രക്കാരായ കണ്ണങ്കോട് ചരിഞ്ഞവിളയിൽ ഷീജ മജീദ്, അടൂർ കരുവാറ്റ ചരുവാലത്തടത്തിൽ വർഗ്ഗീസ്, ഭാര്യ അനിതാ, അഞ്ചാലുംമൂട് പനയം വിഷ്ണുഭവനിൽ മണികണ്ഠന്റെ ഭാര്യ മിനി കുമാരി എന്നിവർക്കാണ് പരുക്കേറ്റത്.

Back to top button
error: