Social MediaTRENDING

കടക്ക് പുറത്ത്! ലണ്ടന്‍ വിമാനത്താവളത്തിലെ ഇന്ത്യന്‍ ജീവനക്കാര്‍ ഇംഗ്ലീഷ് സംസാരിക്കുന്നില്ല; യുവതിയുടെ പോസ്റ്റ്

ണ്ടന്‍ വിമാനത്താവളത്തിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന ബ്രിട്ടീഷ് വനിതയുടെ പോസ്റ്റിന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലൂസി വൈറ്റ് എന്ന യുവതിയാണ് എക്സിലൂടെ തനിക്ക് ഉണ്ടായ ദുരനുഭവം എന്ന പേരില്‍ പോസ്റ്റിട്ടത്. നിമിഷനേരം കൊണ്ടാണ് യുവതിയുടെ പോസ്റ്റ് ചുടാന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. ഹീത്രോയിലെ മിക്ക ജീവനക്കാരും ഇന്ത്യക്കാരോ ഏഷ്യക്കാരോ ആണെന്നും അവര്‍ക്ക് ഇംഗ്ലീഷ് ഒരു വാക്കുപോലും സംസാരിക്കാന്‍ കഴിയില്ലെന്നും യുവതി പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

യുവതിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,’ ലണ്ടന്‍ ഹീത്രോയില്‍ ഇപ്പോള്‍ വന്നിറങ്ങി. ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്/ഏഷ്യക്കാരാണ്, അവര്‍ക്ക് ഇംഗ്ലീഷ് ഒരു വാക്കുപോലും സംസാരിക്കാന്‍ അറിയില്ല, ഞാന്‍ അവരോട് ഇംഗ്ലീഷ് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വംശീയവാദിയാണെന്നായിരുന്നു അവരുടെ മറുപടി. അവര്‍ക്കറിയാം ഞാന്‍ പറയുന്നത് ശരിയാണെന്ന്. അതിനാല്‍ തന്നെ അവര്‍ വംശീയ കാര്‍ഡ് ഉപയോഗിച്ചു. അവരെ എല്ലാത്തിനേയും നാട് കടത്തണം. യുകെയിലേക്കുള്ള പ്രവേശനകവാടത്തില്‍ അവരെന്തിനാണ് ജോലി ചെയ്യുന്നത്? വിനോദസഞ്ചാരികള്‍ എന്താണ് ചിന്തിക്കേണ്ടത്’. ലൂസി കുറിച്ചു.

Signature-ad

നിരവധിപേരാണ് യുവതിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ‘അവര്‍ ഇംഗ്ലീഷില്‍ ഒരു വാക്ക് പലും സംസാരിക്കില്ലെങ്കിലും നിങ്ങള്‍ പറഞ്ഞതെല്ലാം അവര്‍ക്ക് നന്നായി മനസിലായിയെന്ന്’ ഒരു യൂസര്‍ പറഞ്ഞു. ‘അവര്‍ നിങ്ങളെ വംശീയവാദി എന്ന് വിളിച്ചോ? അവര്‍ ശെരിക്കും നിങ്ങളെ ഒരു ഫാബുലിസ്റ്റ് എന്നും വിളിക്കണമായിരുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഒരു ഉപയോക്താവ് യുവതിയെ വിമര്‍ശിച്ചു.

‘ബ്രിട്ടീഷ് സ്വദേശികള്‍ ഈ ജോലികള്‍ക്കായി മുന്നോട്ട് വരാത്തതാണ് കാരണം, ഇന്ത്യക്കാരും ഏഷ്യക്കാരും അവിടെയുണ്ട്. അത് സമ്മതിക്കുക – അത് ഒരു വസ്തുതയാണ്,’ മറ്റൊരു ഉപയോക്താവ് പറഞ്ഞു.

 

Back to top button
error: