LIFELife Style

സിദ്ധാര്‍ത്ഥിന്റെയും ഷെഹാലിയുടെയും വിയോഗത്തില്‍ സമാനതകള്‍!

ബോളിവുഡ് നടിയും മോഡലുമായ ഷെഹാലി ജാരിവാലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി സുഹൃത്തുക്കള്‍. ഹൃദയാഘാതം മരണകാരണം എന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്.2019 ല്‍ ബിഗ് ബോസ് 13 എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ ഷെഹാലി എറെ ശ്രദ്ധ നേടി.ബിഗ് ബോസ് 13 വിജയ് ആയിരുന്ന സിദ്ധാര്‍ത്ഥ് ശുക്‌ള 2021ല്‍ മരിച്ചതും ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു. സിദ്ധാര്‍ത്ഥും ഷെഹാലിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെങ്കിലും ഒരു ഘട്ടത്തില്‍ ഇരുവരും പിരിഞ്ഞു. നാല്‍പ്പതുകള്‍ പിന്നിടുമ്പോഴാണ് സിദ്ധാര്‍ത്ഥിന്റെയും ഷെഹാലിയുടെയും വിയോഗം.

മൂന്നുദിവസം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഷെഹാലി പങ്കുവച്ചിരുന്നു. കുഴഞ്ഞുവീണതിനെതുടര്‍ന്ന് മുംബയ്യിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗി ആണ് ആശുപത്രിയില്‍ എത്തിച്ചത്. ഷെഹാലിയുടെ വിയോഗം അറിഞ്ഞ് ആശുപത്രിക്കു മുന്നില്‍ പരാഗ് ത്യാഗി പൊട്ടിക്കരഞ്ഞു.

Signature-ad

42 കാരിയായ ഷെഹാലിക്ക് ഇന്‍സ്റ്റഗ്രാമില്‍ 33 ലക്ഷം ആരാധകരുണ്ട്. റീമിക്‌സ് ആല്‍ബങ്ങളിലൂടെയും ഷെഹാലി പ്രശസ്തയായി. 2002 ല്‍ റിലീസ് ചെയ്ത കാന്താലഗാ എന്ന മ്യൂസിക് വീഡിയോ കരിയറില്‍ വഴിത്തിരിവായി. സല്‍മാന്‍ ഖാനൊപ്പം മുജ്‌സെ ശാദികരോഗി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2015 ല്‍ ആണ് പരാഗ് ത്യാഗിയുമായി വിവാഹം.

Back to top button
error: