Breaking NewsCrimeLead NewsNEWS

മഞ്ചേശ്വരത്ത് മകന്‍ അമ്മയെ തീകൊളുത്തി കൊന്നു; അയല്‍ക്കാരിയെ കൊലപ്പെടുത്താനും ശ്രമം

കാസര്‍കോട്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഹില്‍ഡയെയാണു (60) മകന്‍ മെല്‍വിന്‍ മൊണ്ടേറ കൊന്നത്. അയല്‍വാസി ലൊലിറ്റയേയും (30) ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചു. മെല്‍വിന്‍ ഒളിവിലാണ്.

ബുധനാഴ്ച രാത്രി അമ്മ ഫില്‍ഡയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മെല്‍വിന്‍ അയല്‍വാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞാണു മെല്‍വില്‍ ലൊലിറ്റയെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ ലോലിറ്റയേയും മെല്‍വിന്‍ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.

Signature-ad

വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് ഫില്‍ഡയേയും ലോലിറ്റയേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഫില്‍ഡ മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ലോലിറ്റയെ ഇവര്‍ ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: