Breaking NewsCrimeLead NewsNEWS

മേഘാലയ ഹണിമൂണ്‍ കൊലക്കേസ്: സോനം 239 തവണ വിളിച്ച സഞ്ജയ് വര്‍മ്മ ആര്? യുവതിയുടെ ഫോണ്‍ രേഖകള്‍ പൊലീസിന്

ന്യൂഡല്‍ഹി: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സോനം രഘുവംശിയുടെ ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചു. വിവാഹത്തിന് മുമ്പുള്ള ആഴ്ചകളില്‍ സഞ്ജയ് വര്‍മ്മ എന്ന വ്യക്തിയുമായി സോനം 200-ലധികം ഫോണ്‍ കോളുകള്‍ ചെയ്തതായി പൊലീസ് കണ്ടെത്തി. എന്നാല്‍, സഞ്ജയ് വര്‍മ്മ എന്ന പേര് കാമുകന്‍ രാജ് കുശ്വാഹ ഉപയോഗിച്ചിരുന്ന വ്യാജ ഐഡന്റിറ്റിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ഇന്‍ഡോര്‍ പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മാര്‍ച്ച് 1 നും മാര്‍ച്ച് 25 നും ഇടയില്‍ സഞ്ജയ് വര്‍മ്മ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറിലേക്ക് സോനം 112 തവണ വിളിച്ചിട്ടുണ്ട്. മറുവശത്തുള്ള വ്യക്തിയുമായി സോനം ദീര്‍ഘനേരം സംഭാഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

Signature-ad

കേസില്‍ സഞ്ജയ് വര്‍മ്മ എന്നയാളുടെ പേര് ഉയര്‍ന്നുവന്നതിനെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. സോനത്തിന്റെ ഭര്‍ത്താവ് രാജ രഘുവംശിയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ രാജ് കുശ്വാഹയാണ് സഞ്ജയ്യുടെ പേരിലുള്ള ഫോണ്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തി.

കൊലപാതകത്തിന് കാരണമായി സോനം പറയുന്നത് അവിശ്വസനീയം! പിന്നില്‍ മറ്റെന്തോ; വിശദമായി അന്വേഷിക്കാന്‍ മേഘാലയ പോലീസ്

മെയ് 11 ന് ഇന്‍ഡോറില്‍ വച്ചായിരുന്നു സോനത്തിന്‍േറയും രാജ രഘുവംശിയുടെയും വിവാഹം. മെയ് 20 ന് മേഘാലയയിലേക്ക് ഹണിമൂണ്‍ പോയതിന് പിന്നാലെയായിരുന്നു രാജയുടെ കൊലപാതകം. സോനവും കാമുകന്‍ രാജ് കുശ്വാഹയും സുഹൃത്തുക്കളും ചേര്‍ന്ന് രാജയെ വെട്ടിക്കൊലപ്പെടുത്തി കൊക്കയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു ആഴ്ചയ്ക്ക് ശേഷം, കാണാതായ സോനത്തെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

Back to top button
error: