Breaking NewsCrimeLead NewsNEWS

ജന്മദിനം ആഘോഷിക്കാന്‍ പണം വേണം; കര്‍ഷകനെ കൊലപ്പെടുത്തി ഫോണ്‍ കവര്‍ന്നു; 7പേര്‍ പിടിയില്‍

മുംബൈ: ജന്മദിനം ആഘോഷിക്കാനുള്ള പണത്തിനായി കര്‍ഷകനെ കൊലപ്പെടുത്തി, ഫോണ്‍ കവര്‍ന്ന കേസില്‍ 6 കൗമാരക്കാരും 22 വയസ്സുകാരനും അറസ്റ്റിലായി. സംഘത്തിലെ പതിനഞ്ചുകാരന്റെ ജന്മദിനാഘോഷത്തിനു വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയത്.

കോപര്‍ഗാവ് ചന്‍സാലി സ്വദേശി ഗണേഷ് ചത്തറിനെ (42) കഴിഞ്ഞ 8നു രാത്രിയാണു സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തിയ സംഘം ഫോണ്‍ തട്ടിയെടുത്ത് 4,500 രൂപയ്ക്കു വിറ്റു. ആ പണം കൊണ്ട് ആഘോഷം നടത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണു കരിമ്പുപാടത്ത് നിന്ന് ചത്തറിന്റെ മൃതദേഹം കണ്ടെത്തിയത്.

Signature-ad

അന്വേഷണസംഘം ഫോണ്‍ സിഗ്‌നല്‍ ട്രാക്ക് ചെയ്തപ്പോള്‍ സകോറിയിലെ ഒരാള്‍ അത് ഉപയോഗിക്കുന്നതായി കണ്ടെത്തി. അയാളെ ചോദ്യംചെയ്തപ്പോഴാണു 7 അംഗസംഘം വിറ്റ ഫോണാണെന്ന് അറിഞ്ഞതും പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതും. സംഘത്തിലെ 6 പേര്‍ 1417 വയസ്സുള്ളവരാണെന്നു പൊലീസ് അറിയിച്ചു.

Back to top button
error: