KeralaNEWS

പോത്ത് വിരണ്ടോടി; വച്ച വെടി കൊണ്ടതു നാട്ടുകാര്‍ക്ക്, 3 പേര്‍ക്ക് പരുക്ക്

വയനാട്: വിരണ്ടോടിയ പോത്തിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉപയോഗിച്ച എയര്‍ ഗണ്ണിലെ പെല്ലറ്റ് തെറിച്ച് നാട്ടുകാരുള്‍പ്പെടെ 3 പേര്‍ക്കു പരുക്ക്. അറക്കാന്‍ കൊണ്ടുവന്ന പോത്താണ് കെട്ടുപൊട്ടിച്ച് ഓടിയത്. ഇതിനെ തുരത്താനായുള്ള ശ്രമത്തിനിടെയാണ് വനംവകുപ്പ് ദ്രുത കര്‍മ സേന (ആര്‍ആര്‍ടി) എയര്‍ഗണ്‍ ഉപയോഗിച്ചത്.

ആര്‍ആര്‍ടി അംഗം ജയസൂര്യ, നാട്ടുകാരായ ജലീല്‍, ജസീം എന്നിവര്‍ക്കാണു പരുക്ക്. ആരുടെയും നില ഗുരുതരമല്ല. ഒരാളുടെ വയറിനും മറ്റൊരാളുടെ മുഖത്തുമാണു പരുക്ക്. വെടിയുതിര്‍ക്കുന്ന ഘട്ടത്തില്‍ നാട്ടുകാരോട് മാറിനില്‍ക്കാന്‍ അറിയിപ്പ് നല്‍കിയിരുന്നെന്നു വനപാലകര്‍ പറഞ്ഞു. പോത്ത് പിന്നീട് വെടികൊണ്ടു നിലത്തു വീണതോടെയാണു പ്രദേശത്തെ ആശങ്ക ഒഴിവായത്.

Back to top button
error: