NEWSPravasi

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന് പുതിയ ഭാരവാഹികള്‍

കുവൈറ്റ് സിറ്റി: കൊല്ലം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെജെപിഎസ്) 2025-26 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും, പുതിയ ഭരണസമിതിയെ പ്രഖ്യാപിക്കുകയും ചെയ്തു.

ഭാരവാഹികള്‍

Signature-ad

പ്രസിഡന്റ്: ബിനില്‍ റ്റി.ഡി. , ജനറല്‍ സെക്രട്ടറി: ഷഹീദ് ലബ്ബ, ട്രഷറര്‍: അജയ് നായര്‍, വൈസ് പ്രസിഡന്റുമാര്‍: തമ്പി ലൂക്കോസ്, അബ്ദുല്‍ വാഹിദ്, ഒര്‍ഗനൈസിങ് സെക്രട്ടറി: രാജു വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍: ഷാജി സാമൂവല്‍, സോഷ്യല്‍ സെക്രട്ടറി: ഡോ. സുബു തോമസ്, ആര്‍ട്‌സ് സെക്രട്ടറി : ബൈജു മിഥുനം, സ്‌പോര്‍ട്‌സ് സെക്രട്ടറി: ദീപു ചന്ദ്രന്‍, മീഡിയ സെക്രട്ടറി: ഷംന അല്‍ അമീന്‍, അഡൈ്വയ്‌സറി ബോര്‍ഡ് മെമ്പര്‍മാരായി ജയന്‍ സദാശിവന്‍, അറ്. ലാജി ജേക്കബ്, ജെയിംസ് പൂയപ്പള്ളി, രക്ഷാധികാരികളായി: ജോയ് ജോണ്‍ തുരുത്തിക്കര, അലക്‌സ് പുത്തൂര്‍, ജേക്കബ് ചണ്ണപ്പേട്ട ഓഡിറ്റര്‍മാരായി സലില്‍ വര്‍മ്മ , ലിവിന്‍ വര്‍ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ് അലക്‌സ് പുത്തൂരിന്റെ അധ്യക്ഷതയില്‍ മംഗഫ് പ്രൈം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍, ഐക്യകണ്‌ഠേന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു.
സെക്രട്ടറി രാജു വര്‍ഗീസ് സ്വാഗതം പറഞ്ഞ യോഗത്തില്‍, ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി. ഡി. 202324 കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രെഷറര്‍ തമ്പി ലൂക്കോസ് സമാജത്തിന്റെ കണക്കും അവതരിപ്പിച്ചു. റെജി മത്തായി അനുശോചന പ്രമേയം അവതരിപ്പിച്ചു.
രക്ഷാധികാരിയായ ജോയ് ജോണ്‍ തുരുത്തിക്കര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
20252026 വര്‍ഷത്തെ കമ്മിറ്റിക്ക് ജോയ് ജോണ്‍ തുരുത്തിക്കര, രഞ്ജന ബിനില്‍, ജയന്‍ സദാശിവന്‍, ടൈറ്റസ് വര്‍ഗീസ്, അലക്‌സ് മാത്യു പുത്തൂര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പുതിയ ഭരണ സമിതിക്കു വേണ്ടി മറുപടി പ്രസംഗത്തില്‍, തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ബിനില്‍ റ്റി. ഡി. സംഘടനയിലെ ഓരോ അംഗത്തെയും വിശ്വാസത്തില്‍ ഉള്‍പ്പെടുത്തി, ഉത്തരവാദിത്വങ്ങള്‍ കൃത്യതയും പ്രതിബദ്ധതയുംകൊണ്ട് നിര്‍വഹിക്കുമെന്ന് പ്രസിഡന്റ് ബിനില്‍ റ്റി.ഡി ഉറപ്പു നല്‍കി. വാര്‍ഷിക പൊതുയോഗത്തിനു ട്രഷറര്‍ അജയ് നായര്‍ നന്ദി അറിയിച്ചു.

 

Back to top button
error: