കോഴിക്കോട്: മെട്രോമാന് ഇ. ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന തന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാര്‍ട്ടിയില്‍ ചേരുമെന്നും വരും ദിവസങ്ങളില്‍ പ്രശസ്തരായ നിരവധി ആളുകള്‍ ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന് പറഞ്ഞു.
അതേസമയം, ബിജെപിയില്‍ ചേര്‍ന്നതിനെപ്പറ്റി ഇ. ശ്രീധരന് പറയുന്നത് ഇങ്ങനെയാണ്. 10 വർഷമായി ഞാൻ കേരളത്തിലുണ്ട്. നാടിനു വേണ്ടി പലതും ചെയ്യണമെന്നുണ്ടായിരുന്നു. മറ്റു പല കക്ഷികളും നാടിനുവേണ്ടിയല്ല, പാർട്ടിക്കുവേണ്ടിയാണ് എല്ലാം ചെയ്യുന്നത്. അതിൽനിന്നു വ്യത്യസ്തം ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയിൽ ചേർന്നത്. പാർട്ടി അംഗത്വമെടുത്ത് ആദ്യം ചേരും. മറ്റ് ഉത്തരവാദിത്തങ്ങളെല്ലാം ബിജെപി തീരുമാനിക്കും. അതുസംബന്ധിച്ചൊന്നും ചർച്ചകൾ നടത്തിയിട്ടില്ല. ഒറ്റക്കൊന്നും ചെയ്യാനാവില്ല. അതുകൊണ്ടാണല്ലോ ഞാൻ കേരളത്തിലേക്കു മടങ്ങിയത്. ഒരുപാട് കാര്യങ്ങൾ കേരളത്തിനായി മനസിലുണ്ട്. അവയിൽ പലതും ബിജെപിയുടെ പ്രകടനപത്രികയിലേക്ക് നൽകികഴിഞ്ഞു.