രാജ്യത്ത് കോവിഡ് കേസുകളില്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,881 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,09,50,201 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 101 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,56,014 ആയി.
അതേസമയം, രാജ്യത്ത് 11,987 പേരാണ് ഒറ്റദിവസം കൊണ്ട് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,06,56,845 ആയി. നിലവില്‍ 1,37,342 സജീവ കേസുകളാണ് രാജ്യത്തുളളത്. 94,22,228 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയത്.