NEWS

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളബാങ്ക് പിരിച്ചുവിടും: രമേശ് ചെന്നിത്തല

രു നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്കും വികസന മുന്നേറ്റത്തിനും ഊര്‍ജ്ജം പകരുന്നതില്‍ ബാങ്കിംഗ് മേഖലയ്ക്ക് അതിന്റെതായ സവിശേഷപ്രാധാന്യമുണ്ട്. അത്തരത്തില്‍ നമ്മുടെ നാടിന്റെ പുരോഗതിക്കും സമഗ്രവികസനത്തിന് ഗുണകരമാകും എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്നതാണ് കേരള ബാങ്ക്.

സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് സംസ്ഥാനതലത്തില്‍ ഒരു ബാങ്ക്. സാധാരണജനങ്ങള്‍ക്ക് പലിശ കുറച്ച് വായ്പകള്‍ നല്‍കുക, വിദേശ മലയാളികളുടെ ഉള്‍പ്പെടെയുള്ള നിക്ഷേപം സാധ്യമാക്കുക, കേരളത്തിലെ സാമൂഹിക വിഷയങ്ങളില്‍ കൂടി ഇടപെടാന്‍ കഴിയുന്ന ബാങ്കിംഗ് സംവിധാനം ഉണ്ടാക്കുക എന്നതായിരുന്നു കേരള ബാങ്ക് എന്ന ആശയത്തിന് പിന്നില്‍. എന്നാല്‍ കഴിഞ്ഞ ദിവസം ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്ഥിരാക്കാന്‍ നീക്കമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളബാങ്ക് പിരിച്ചുവിടുമെന്നും ബാങ്ക് രൂപീകരിച്ച തന്നെ നിയമവിരുദ്ധമാണെന്നും ചെന്നിത്തല പറയുന്നു. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച് തീരുമാനമായിരുന്നു അതൊന്നും ഉദ്യോഗാര്‍ത്ഥികള്‍ മുട്ടുകാലില്‍ നിന്നിട്ടും മുഖ്യമന്ത്രി അലിയുന്ന ഇല്ലെന്നും ഇത് ദാഷ്ട്യം ആണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Signature-ad

അതേസമയം, കേരള ബാങ്ക് 1850 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതാണ് ഹൈക്കോടതി തടഞ്ഞത്. പി.എസ്.സിക്ക് വിടാത്ത പോസ്റ്റുകളിലാണ് നിയമനം എന്ന കേരള ബാങ്കിന്റെ വാദം കോടതി അംഗീകരിച്ചില്ല. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കമില്ലെന്നായിരുന്നു കേരളാ ബാങ്ക് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയതോടെ കോടതി ഇടപെടുകയായിരുന്നു. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ലിജിത് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും കേരള ബാങ്കിന്റെയും വിശദീകരണം തേടിയിരുന്നു. 13 ജില്ലാബാങ്കുകള്‍ ലയിപ്പിച്ച് 2019 നവംബര്‍ 29-നാണ് കേരള ബാങ്കിന് രൂപം നല്‍കിയത്. ഇതിനുശേഷം കരാര്‍ അടിസ്ഥാനത്തിലും ദിവസവേതനാടിസ്ഥാനത്തിലും 1850 പേരെ വിവിധ തസ്തികകളില്‍ നിയമിച്ചിരുന്നു. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരേയാണ് ഹര്‍ജി.

ക്ലാര്‍ക്ക്-846, പ്യൂണ്‍/വാച്ച്മാന്‍-482, താത്കാലിക തൂപ്പുകാര്‍-300, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍-180, പ്ലംബര്‍-28, സിസ്റ്റം അനലിസ്റ്റ്-10, ഐ.ടി. മാനേജര്‍-രണ്ട്, ലോ ഓഫീസര്‍- ഒന്ന്, കംപ്യൂട്ടര്‍ എന്‍ജിനീയര്‍ -ഒന്ന് എന്നീ തസ്തികയിലുള്ളവരെയാണ് സ്ഥിരപ്പെടുത്താന്‍ നീക്കം നടന്നത്. കേരള സംസ്ഥാന സഹകരണ ബാങ്കിലെ നിയമനം 1995 മുതല്‍ പി.എസ്.സി.യാണ് നടത്തുന്നത്. കേരള ബാങ്ക് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആര്‍ട്ടിക്കിള്‍ 162 പ്രകാരം സര്‍ക്കാരിന് അധികാരമില്ല. അതിനാല്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

Back to top button
error: