
മലപ്പുറം: എടപ്പാളില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലു വയസുകാരി മരിച്ചു. മുറ്റത്തുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ ആണ് മരിച്ചത്.
കാറില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നു. ഇവര്‍ക്കും പരിക്കുണ്ടെന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഓട്ടോമാറ്റിക് കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ വേഗത്തില്‍ വന്ന് മറ്റുത്ത് നില്‍ക്കുകയായിരുന്ന കുഞ്ഞിന്റെ ദേഹത്തിലൂടെ കയറുകയും ബന്ധുവായ സ്ത്രീയെ ഇടിക്കുകയുമായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.






