KeralaNEWS

കിടങ്ങൂര്‍ പഞ്ചായത്ത് തിരിച്ചുപിടിച്ച് സിപിഎം; ഭരണം ബിജെപി അംഗത്തിന്റെ പിന്തുണയോടെ

കോട്ടയം: ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാര്‍ഡ് അംഗം സിപിഎമ്മിലെ ഇ.എം.ബിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കം കേരള കോണ്‍ഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കഴിഞ്ഞ തവണ ബിജെപി ഭരണം പിടിച്ചതോടെ ബിജെപി മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.

ബിജെപി ചിഹ്നത്തില്‍ മല്‍സരിച്ചു വിജയിച്ച ഒന്‍പതാം വാര്‍ഡ് അംഗം കെ.ജി.വിജയനാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. എതിര്‍ സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് ഇല്ലായിരുന്നു. വിജയനെതിരെ പ്രതിഷേധവുമായി ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ എത്തി.

Signature-ad

ബിജെപിയുടെ വിജയന്‍ ഉള്‍പ്പെടെ 5 അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിരുന്നു. അടുത്തിടെ മണ്ഡലം കമ്മിറ്റി പുന:സ്ഥാപിക്കുകയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വിജയന്‍ വിപ്പ് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് രജിസ്റ്റേഡ് തപാലില്‍ അയയ്ക്കുകയായിരുന്നു.

 

Back to top button
error: