CrimeNEWS

തൃശൂരില്‍ ട്രെയിനില്‍നിന്ന് ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോയി; തമിഴ്നാട് സ്വദേശി പിടിയില്‍

തൃശൂര്‍: ഒഡീഷ ദമ്പതികളുടെ ഒന്നര വയസുകാരിയായ കുഞ്ഞിനെ തൃശൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി വെട്രിവേല്‍ (32) ആണ് പാലക്കാട് നിന്നും പൊലീസിന്റെ പിടിയിലായത്. കുഞ്ഞ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.

ആലുവയില്‍ നിന്ന് ഒഡീഷയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദമ്പതികള്‍ അറിയാതെ കുഞ്ഞിനെ വെട്രിവേല്‍ തട്ടിയെടുത്തത്. ഉടന്‍തന്നെ കുഞ്ഞിനെ കാണാതായ വിവരം ദമ്പതികള്‍ തൃശൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ കിട്ടിയ വിവരമറിഞ്ഞ് ദമ്പതികളെ പാലക്കാട് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ആലുവയില്‍ ജോലി ചെയ്യുകയാണ് ഒഡീഷ ദമ്പതികള്‍.

Back to top button
error: