KeralaNEWS

”വഖഫ് ബില്‍ പാസാക്കിയത് നല്ലത്, നിയമഭേദഗതി പാവപ്പെട്ട മുസ്‌ലിംകള്‍ക്ക് എതിരല്ല”

ആലപ്പുഴ: വഖഫ് ബില്‍ പാസാക്കിയത് നല്ലതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബില്‍ മുസ്ലിംകള്‍ക്ക് എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു പറയുന്നുണ്ട്. വര്‍ഷങ്ങളായി താമസിക്കുന്ന മുനമ്പത്തെ ജനങ്ങളെ അവരുടെ ഭൂമിയില്‍ നിന്നും ഇറക്കി വിടുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈ ബില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിംകള്‍ക്ക് എത്ര ശക്തിയുണ്ടെന്ന് തെളിയിച്ചു. അതിനെ ചെറുതായി കാണരുത്. നിയമഭേദ?ഗതി പാവപ്പെട്ട മുസ്‌ലിംകള്‍ക്ക് എതിരല്ല. മുനമ്പത്ത് പോയി പ്രസംഗിച്ചവരും ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തത് വിരോധാഭാസമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Signature-ad

ജനാധിപത്യത്തില്‍ ജനങ്ങള്‍ ഒപ്പം നില്‍ക്കുന്നതാണ് പ്രധാനം. അവരെ സേവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കും. സിപിഎമ്മും കോണ്‍ഗ്രസും ചെയ്തത് എന്താണെന്ന് പാര്‍ലമെന്റില്‍ കണ്ടതാണ്. ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് ഞങ്ങള്‍ ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

Back to top button
error: