Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഈജിപ്റ്റില്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടം; ഖത്തര്‍ അമീറിന്റെ അടുപ്പക്കാര്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്; മരിച്ചത് ഗാസ സമാധാന ചര്‍ച്ചയ്ക്ക് എത്തിയവര്‍; ഇസ്രയേല്‍ പിന്‍മാറിയതിനു പിന്നാലെ വിമതരെ അടിച്ചമര്‍ത്തി ഹമാസ്; അറസ്റ്റും കൊലയും വ്യാപകം

കെയ്‌റോ: ഗാസയിലെ സമാധാന ചര്‍ച്ചയ്‌ക്കെത്തിയ ഖത്തര്‍ ഉദേ്യാഗസ്ഥര്‍ ഈജിപ്റ്റില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത. ഖത്തര്‍ അമീറിന്റെ ഉദേ്യാഗസ്ഥരായ മൂന്നുപേരാജ് ഹമാസ്- ഇസ്രയേല്‍ ചര്‍ച്ച നടന്ന ഷരാം അല്‍ ഷെയ്ക്കിലെ റെഡ് സീ റിസോര്‍ട്ടിനു സമീപം മരിച്ചത്. ഖത്തര്‍ എംബസി എക്‌സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

രണ്ടുപേര്‍ക്കു ഗുരുതര പരിക്കേറ്റെന്നും ഇവര്‍ സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ടോടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ദോഹയില്‍ എത്തിക്കും.

Signature-ad

നഗരത്തില്‍നിന്ന് അമ്പതു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുള്ള വളവില്‍വച്ചാണ് അപകടമുണ്ടായതെന്നു രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു. ഖത്തര്‍, ഈജിപ്റ്റ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ചര്‍ച്ചയ്‌ക്കെത്തിയവരാണ് ഉദ്യോഗസ്ഥര്‍.

കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ചര്‍ച്ചയില്‍ ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യഘട്ട നീക്കങ്ങള്‍ക്കു തീരുമാനമായിരുന്നു. തിങ്കളാഴ്ച ഈജിപ്റ്റിലെ സിറ്റിയില്‍ കരാറിന്റെ അവസാനഘട്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ആഗോള നേതാക്കള്‍ എത്താനിരിക്കേയാണ് അപകടമെന്നതും നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു.

നേരത്തേ, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയിരുന്നു. ഇപ്പോള്‍ നടന്ന അപകടത്തില്‍ ഹമാസ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.

അതേസമയം, ഇസ്രയേല്‍ സേന പിന്‍മാറിയതിനു പിന്നാലെ ഹമാസ് തീവ്രവാദികള്‍ തങ്ങളുടെ ഭരണത്തെ എതിര്‍ത്തവരെ വേട്ടയാടുന്നത് ആരംഭിച്ചെന്നു സൗദി ദിനപത്രമായ അഷ്‌റാഖ് അല്‍ അസ്വാത് റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ വീണ്ടും സ്വാധീനം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഹമാസിന്റെ ഇന്റേണല്‍ സെക്യൂരിറ്റി ബ്രാഞ്ച്, ഹമാസ് മിലിട്ടറി വിംഗിന്റെ ഇന്റലിജന്‍സ് വിഭാഗം എന്നിവരുടെ നേതൃത്വത്തിലാണ് ഹമാസിനെ എതിര്‍ക്കുന്ന വിമത ഗ്രൂപ്പുകളെ അടിച്ചമര്‍ത്തുന്നതെന്നും പറയുന്നു. ചിലരെ വധിച്ചെന്നും മറ്റു ചിലരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹമാസിനെ എതിര്‍ത്തിരുന്ന ദോര്‍മഷ് ഫാമിലിയിലെ ആളുകളെയാണ് കൂടുതല്‍ വേട്ടയാടുന്നത്. ഗോത്രത്തിലെ ആളുകള്‍ സായുധരായിട്ടാണ് ഹമാസിനെ നേരിട്ടിരുന്നത്. തെക്കന്‍ ഗാസയില്‍ ഹമാസിനെതിരേ താവളങ്ങള്‍ നിര്‍മിക്കുകയും ഇസ്രയേലിന്റെ സഹായത്തോടെ പോരാടുകയും ചെയ്യുന്നവരാണ് ഈ ഗോത്രം.

Three employees of Qatar’s Amiri Diwan, its top government body, were killed in a car crash near Egypt’s Red Sea resort city of Sharm el-Sheikh, Qatar’s embassy in Egypt said in a post on X on Sunday.
The embassy said two others were wounded and were receiving necessary medical treatment at the city’s hospital.
—–

‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.

https://chat.whatsapp.com/K7smRv8zgWZEQ4GC6R3BRE

ഫെയ്സ്ബുക്ക് പേജ്

https://www.facebook.com/Newsthenmedia/

യൂട്യൂബ് ചാനല്‍

http://www.youtube.com/@NewsThenChannel

#ThankYou!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: