KeralaNEWS

വീടിന് മുന്നില്‍ പോത്തിനെ കെട്ടിയതിനെ ചൊല്ലി തര്‍ക്കം; അയല്‍വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: വീടിന് മുന്നില്‍ പോത്തിനെ കെട്ടിയതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തല്ല്. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. പുല്ലമ്പാറ പേരുമല മൂഴിയില്‍ സ്വദേശി ഷാജഹാന്‍, അയല്‍വാസി ഷാനിഫ് എന്നിവര്‍ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുവരും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ഷാജഹാന്റെ വീടിന് മുന്നില്‍ ഷാനിഫ് പോത്തിനെ കെട്ടിയതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. വീടിന് മുന്നില്‍ ഷാനിഫ് പോത്തിനെ കെട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷാജഹാന്‍ പരാതി നല്‍കി. ഇത് ചോദിക്കാന്‍ ഷാനിഫ് എത്തിയതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. വിഷയത്തില്‍ ഇടപെട്ട ഷാജഹാന്റെ ഭാര്യയ്ക്ക് നേരെയും കയ്യേറ്റം നടന്നതായും ആരോപണമുണ്ട്.

Signature-ad

ആക്രമണത്തിന് പിന്നില്‍ ഷാനിഫ് ആണെന്ന് ഷാജഹാനും, ഷാജഹാന്‍ ആണ് മര്‍ദിച്ചതെന്ന് ഷാനിഫും പരാതി നല്‍കിയതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. വൈകിയാണ് പരാതി ലഭിച്ചതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

 

Back to top button
error: