CrimeNEWS

കുടുംബകലഹം; പരസ്പരം വെടിയുതിര്‍ത്ത് കേന്ദ്രമന്ത്രിയുടെ അനന്തരവന്‍മാര്‍, ഒരു മരണം

പട്‌ന: കേന്ദ്രമന്ത്രി നിത്യാനന്ദ റായിയുടെ സഹോദരീ പുത്രന്മാര്‍ പരസ്പരം വെടിയുതിര്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച രാവിലെ ബിഹാറിലെ ജഗത്പുരിലായിരുന്നു സംഭവം. നിത്യാനന്ദ റായിയുടെ അനന്തരവന്‍മാരായ വിശ്വജീതും ജയജീതും തമ്മില്‍ കുടിവെള്ള ടാപ്പിനെ ചൊല്ലി തര്‍ക്കമുണ്ടാകുകയും ഇതിനിടിയില്‍ പരസ്പരം വെടിയുതിര്‍ക്കുകയുമായിരുന്നു. വിശ്വജീത്താണ് മരിച്ചത്. മന്ത്രിയുടെ സഹോദരിക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Signature-ad

തര്‍ക്കം രൂക്ഷമായപ്പോള്‍, സഹോദരന്മാരില്‍ ഒരാള്‍ മറ്റേയാള്‍ക്ക് നേരെ വെടിയുതിര്‍ത്തു. പിന്നാലെ പരിക്കേറ്റ സഹോദരന്‍ തോക്ക് തട്ടിയെടുത്ത് മറ്റേ സഹോദരന് നേരെ വെടിയുതിര്‍ത്തു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിശ്വജീത് മരണപ്പെടുകയായിരുന്നു. ജയ്ജീതിന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: