CrimeNEWS

താമരശേരിയില്‍നിന്ന് കാണാതായ പതിമൂന്നുകാരി ബംഗളൂരുവില്‍; ഒപ്പം യുവാവായ ബന്ധുവും

കോഴിക്കോട്: താമരശേരിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയെ ബംഗളൂരുവില്‍ കണ്ടെത്തിയതായി വിവരം. കുട്ടി ബന്ധുവായ യുവാവിനൊപ്പം ബംഗളൂരുവില്‍ ഉണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. കര്‍ണാടക പൊലീസ് താമരശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. താമരശേരി പൊലീസ് ബംഗളൂരുവിലേയ്ക്ക് പുറപ്പെട്ടു.

താമരശേി പെരുമ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയെയാണ് കാണാതായത്. പുതുപ്പാടി സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് പരീക്ഷയെഴുതാനായി പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അതേദിവസം തന്നെയാണ് ബന്ധുവായ യുവാവിനെയും കാണാതായത്. ഈ യുവാവിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. കുട്ടിയെ മുന്‍പ് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പോക്സോ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസ് പിന്‍വലിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ വീണ്ടും കൊണ്ടുപോയതെന്നാണ് കുട്ടിയുടെ മാതാവ് ആരോപിക്കുന്നത്. യുവാവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും പിതാവിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞതായും കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി.

Signature-ad

കുട്ടി തൃശൂരില്‍ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ 14ാം തീയതി തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാര്‍ത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജ് ജീവനക്കാരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബന്ധുവായ യുവാവിനൊപ്പമാണ് കുട്ടി ലോഡ്ജിലെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: