CrimeNEWS

കളമശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: മുഖ്യ പ്രതിയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥി പിടിയില്‍

കൊച്ചി: കളമശേരി ഗവ. പോളിടെക്‌നിക് കോളജ് ലഹരിക്കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് പിടിയില്‍. കളമശേരി പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അനുരാജ്. കളമശേരിയില്‍നിന്നാണ് അനുരാജിനെ പിടികൂടിയത്. കഞ്ചാവ് വാങ്ങിയത് അനുരാജിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞദിവസം അറസ്റ്റിലായ ആഷിഖും ശാലിക്കുമാണ് അനുരാജിന് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച കൂടുതല്‍ പേരെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. എട്ട് പൂര്‍വ വിദ്യാര്‍ഥികള്‍ കോളജില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

Back to top button
error: