CrimeNEWS

‘ബെസ്റ്റി’യെ ചൊല്ലി തര്‍ക്കം; പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടികള്‍ തമ്മിലടിച്ചു

ആലപ്പുഴ: ‘ബെസ്റ്റി’യെ ചൊല്ലി തമ്മിലടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

ആണ്‍ സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയച്ചതിനെ ചൊല്ലിയായിരുന്നു വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ തര്‍ക്കം. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയിലിട്ട് മര്‍ദിച്ചെന്നാണ് പരാതി.

Signature-ad

സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താ് ആലപ്പുഴ സൗത്ത് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ ഇരു കുടുംബങ്ങളെയും വിളിച്ച് വരുത്തി അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ മകളെ മര്‍ദ്ദിച്ചവരെ രക്ഷിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു.

Back to top button
error: