IndiaNEWS

മോദിയുടേത് ഫാഷിസ്റ്റ് സര്‍ക്കാരല്ല! നിലപാടില്‍ മലക്കംമറിഞ്ഞ് സിപിഎം; ‘രഹസ്യരേഖ’യുമായി കേന്ദ്ര കമ്മിറ്റി

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിനെ ഫാഷിസ്റ്റ് സര്‍ക്കാരെന്ന് വിളിക്കാനാവില്ലെന്ന് സിപിഎം. മുന്‍പ് അയച്ച കരടു രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് സിപിഎം കേന്ദ്ര കമ്മിറ്റി അയച്ച രഹസ്യരേഖയിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാന ഘടകങ്ങള്‍ക്കാണ് രഹസ്യരേഖ കൈമാറിയത്.

ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ളതാണ് മോദി സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎമ്മിന്റെ നിലപാട്. ഇതു മയപ്പെടുത്തിയാണ് ഇപ്പോഴത്തെ മാറ്റം. നിയോഫാഷിസം എന്ന പുതിയ വിശേഷണവും രേഖയിലുണ്ട്. മുസോളിനിയുടെയും ഹിറ്റ്ലറുടെയും കാലത്തെ ഫാഷിസത്തെ ക്ലാസിക്കല്‍ ഫാഷിസം എന്നും പില്‍ക്കാലത്തേത് നിയോഫാഷിസം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

Signature-ad

തമിഴ്‌നാട്ടിലെ മധുരയില്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായിട്ടാണ് കരടുരാഷ്ട്രീയ പ്രമേയം തയാറാക്കിയത്. എന്നാല്‍ ഇതില്‍ വ്യക്തത വരുത്തി പുതിയ രഹസ്യരേഖ അയച്ച സിപിഎം നടപടി അപൂര്‍വമാണ്. മോദി സര്‍ക്കാരിനെ ആര്‍എസ്എസ് ഉല്‍പന്നമായി കണ്ടുകൊണ്ട് ഫാഷിസ്റ്റ് മുദ്രനല്‍കിയ സമീപനമാണ് മുന്‍കാല കോണ്‍ഗ്രസുകളിലെ സിപിഎം നിലപാട്. അതേസമയം, മോദിസര്‍ക്കാരിനെ ഫാഷിസ്റ്റ് ഭരണകൂടമെന്നാണ് സിപിഐ അടക്കമുള്ള മറ്റ് ഇടതു പാര്‍ട്ടികള്‍ വിശേഷിപ്പിക്കുന്നത്.

Back to top button
error: