NEWSPravasi

കൊല്ലം ജില്ലാ പ്രവാസി സമാജം ബാലവേദി രൂപികരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം ബാലവേദി രൂപികരിച്ചു. കബ്ദ്ഫാം ഹൗസില്‍ വെച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ്റ് അലക്‌സ് മാത്യു ഉത്ഘാടനം നിര്‍വ്വഹിച്ചു.

ജനറല്‍ സെക്രട്ടറി ബിനില്‍ ദേവരാജന്‍, ട്രഷറര്‍ തമ്പി ലൂക്കോസ്, വനിത ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍ എന്നിവര്‍ ആശംസിച്ചു. തുടര്‍ന്ന് കുട്ടികളുടെ ചിത്രരചന മത്സരവും സംഘടിപ്പിച്ചു. സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാജി സാമുവല്‍, നൈസാം പട്ടാഴി, വര്‍ഗ്ഗീസ് ഐസക്, രാജു വര്‍ഗ്ഗീസ്, ദീപു ചന്ദ്രന്‍, അജയ് നായര്‍, ലിന്‍സി തമ്പി, ദീപു ഡേവിസ് കുര്യന്‍, പ്രശാന്തി വര്‍മ്മ എന്നിവര്‍ നേതൃത്വം നല്‍കി.

Signature-ad

 

Back to top button
error: