CrimeNEWS

മദ്യലഹരിയില്‍ യുവതിയുമായി വീട്ടിലെത്തി; എതിര്‍ത്ത സഹോദരിയെ വെട്ടി, യുവാവ് അറസ്റ്റില്‍

കോട്ടയം: മദ്യലഹരിയില്‍ യുവതിയെ വീട്ടിലെത്തിച്ച് താമസിപ്പിക്കാനുള്ള ശ്രമം എതിര്‍ത്ത സഹോദരിയെ ക്രൂരമായി ആക്രമിച്ച സഹോദരന്‍ അറസ്റ്റില്‍. മാടപ്പള്ളി മാമൂട് വെളിയം പുളിക്കല്‍ വീട്ടില്‍ ലിജോ സേവിയര്‍ (27) നെയാണ് തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ.അരുണ്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തുകേസില്‍ പ്രതിയുമാണ്.

ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്ക് ലഹരി കടത്തുകേസുകള്‍ നിലവിലുണ്ട്. എട്ടുമാസം മുമ്പ് ചിങ്ങവനത്തുവെച്ച് ഇയാളെ 22 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റിലായിട്ടുണ്ട്. ആറുമാസം റിമാന്‍ഡിലായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

Signature-ad

കഴിഞ്ഞദിവസം ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറില്‍നിന്ന് മദ്യപിച്ച് ലക്കുകെട്ട് രാത്രി 11-മണിയോടെ വീട്ടിലെത്തി. ഒപ്പമുള്ള യുവതിയെ രാത്രി വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എതിര്‍ത്ത സഹോദരിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. സംഭവശേഷം പ്രതി സ്ഥലം വിടുകയും വീടിനടുത്തുള്ള ഒരു റബ്ബര്‍ത്തോട്ടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയുമായിരുന്നു.

ഇയാള്‍ ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണ്. അച്ഛനെയും അമ്മയെയും ഇതിനുമുമ്പും പ്രതി ആക്രമിച്ചിട്ടുണ്ട്. തൃക്കൊടിത്താനം, മാമൂട് ഭാഗങ്ങളിലുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: