LIFELife Style
‘പുഷ്പ ഫെയിം’ ദാലി ധനഞ്ജയ വിവാഹിതനായി; വധു ഡോക്ടറാണ്

തെന്നിന്ത്യന്‍ താരം ദാലി ധനഞ്ജയ വിവാഹിതനായി. ഡോക്ടര്‍ ധന്യതാ ഗൗരക്ലറാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മൈസൂരില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സിനിമ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി വിവാഹസ്ത്കാരം സംഘടിപ്പിച്ചിരുന്നു.കന്നഡ, തെലുങ്ക് സിനിമകളിലെ പ്രമുഖ താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ദാലി ധനഞ്ജയ. സിനിമ നിര്‍മാതാവ് കൂടിയാണ്. 2013 ല്‍ പുറത്തിറങ്ങിയ ഡയറക്ടേഴ്‌സ് സ്‌പെഷ്യല്‍ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലും ഭാഗമായിരുന്നു. ഉത്തരകാണ്ഡ എന്ന കന്നഡ ചിത്രമാണ് ഇനി നടന്റേതായി പുറത്തിറങ്ങാനുള്ളത്.
