KeralaNEWS

ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയായി വരട്ടെയെന്ന് സ്വാഗത പ്രാസംഗികന്‍; ഒരു പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന വലിയ ബോംബാണ് പൊട്ടിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് അവതാരകന്‍ വിശേഷിപ്പിച്ചതില്‍ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് രവി പിള്ളയെ നോര്‍ക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ ചിരി കലര്‍ന്ന മറുപടി.

പ്രോഗ്രാം ഓര്‍ഗനൈസര്‍ രാജ് മോഹന്‍ ആയിരുന്നു ചടങ്ങിന് സ്വാഗതം പറഞ്ഞത്. പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍ക്ക് സ്വാഗതം പറയുന്നതിനിടയിലാണ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് രാജ്മോഹന്‍ ആശംസിച്ചത്. ഈ പരാമര്‍ശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ തമാശ കലര്‍ന്ന മറുപടി. ”സ്വാഗത പ്രാസംഗികന്‍ രാഷ്ട്രീയം പറയില്ലെന്നു പറഞ്ഞു പക്ഷേ, ഒരു പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന വലിയ ബോംബാണ് പൊട്ടിച്ചത്. ഞാന്‍ ആ പാര്‍ട്ടിക്കാരന്‍ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ ? എന്നാലും അങ്ങനെയൊരു കൊടും ചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് എനിക്കദ്ദേഹത്തോട് സ്നേഹപൂര്‍വം പറയാനുള്ളത്” -മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞു

Signature-ad

മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം കേട്ടതോടെ സ്റ്റേജിലുണ്ടായിരുന്ന ചെന്നിത്തലയുള്‍പ്പെടെയുള്ള നേതാക്കള്‍ ചിരിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണം എന്ന് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉള്‍പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മറുപടി. മോഹന്‍ലാല്‍, മന്ത്രി ജി ആര്‍ അനില്‍ മോഹന്‍ലാല്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയില്‍ ഉണ്ടായിരുന്നു.

Back to top button
error: