CrimeNEWS

കലൂരില്‍ പോലീസുകാരനെ മര്‍ദിച്ച് കൗമാരക്കാരന്‍; ലഹരി സംഘവുമായി ബന്ധം

കൊച്ചി: കലൂരില്‍ പോലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കൗമാരക്കാരന് ലഹരിമാഫിയ സംഘവുമായി ബന്ധമെന്ന് പോലീസ്. പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ലഹരിമാഫിയ സംഘങ്ങളുടെ ദൃശ്യങ്ങളുള്ളതായും ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. പോലീസിനെ അക്രമിച്ച ശേഷം രക്ഷപ്പെടുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് കലൂരിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ എ.എസ്.ഐ മധുവിനെ കൗമാരക്കാരന്‍ അക്രമിച്ചത്. കലൂര്‍ മാര്‍ക്കറ്റിന് സമീപത്ത് ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്ത് കൗമാരക്കാരനേയും പെണ്‍കുട്ടിയേയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് യുവാവിനെ പോലീസ് ഉദ്യോഗസ്ഥന്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു.

Signature-ad

ഇതിന് ശേഷം രണ്ട് പേരും അവിടെ നിന്ന് മടങ്ങുകയും ചെയ്തു. പിന്നീട് ഏകദേശം പതിനഞ്ച് മിനിറ്റിന് ശേഷം കൗമാരക്കാരന്‍ തിരികെ വരുകയും മെറ്റല്‍ വസ്തു ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ തലക്ക് മര്‍ദ്ദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന് തലയിലെ മുറിവില്‍ ഏഴ് സ്റ്റിച്ചുകളുണ്ട്.

സംഭവത്തില്‍ കൗമാരക്കാരന്റെ പേരില്‍ പോലീസ് വധ ശ്രമത്തിന് കേസെടുക്കുകയായിരുന്നു. 17 വയസ് മാത്രമാണ് ഉള്ളത്. അതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമായിരിക്കും പോലീസ് നടപടികള്‍ സ്വീകരിക്കുക. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് മുമ്പ് ലഹരി ഉപയോഗിച്ചിട്ടുള്ളതായും ലഹരിമാഫിയ സംഘങ്ങളുമായും പ്രതിക്ക് ബന്ധമുള്ളതായി വ്യക്തമാകുന്നത്. ഫോണ്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുടുംബത്തിന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Back to top button
error: