KeralaNEWS

റിപ്പബ്ലിക് ദിന പരേഡില്‍ ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞുവീണു. കമ്മിഷണറെ ഉടന്‍ സഹപ്രവര്‍ത്തകര്‍ ആംബുലന്‍സിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.

ഗവര്‍ണര്‍ പരേഡ് വീക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സമീപത്തു നില്‍ക്കുകയായിരുന്നു കമ്മിഷണര്‍. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവര്‍ണര്‍ പ്രസംഗിക്കാനായി വന്ന സമയത്താണ് കമ്മിഷണര്‍ കുഴഞ്ഞുവീണത്. മുന്നിലേക്കു മറിഞ്ഞു വീണ അദ്ദേഹത്തെ, സഹപ്രവര്‍ത്തകര്‍ ഓടിയെത്തി ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.

Signature-ad

 

Back to top button
error: