CrimeNEWS

പെരുമാങ്കണ്ടത്ത് കാര്‍ കത്തി മരണം; മരിച്ചത് റിട്ട.ബാങ്ക് ജീവനക്കാരന്‍

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തി ഒരു മരണം. പ്രദേശവാസിയായ ഇ.ബി. സിബി എന്നയാള്‍ മരിച്ചു. രാവിലെ 11.30നായിരുന്നു സംഭവം. കടയില്‍ പോകാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു സിബി. റബര്‍ തോട്ടത്തിനുള്ളിലാണു സിബിയുടെ കാര്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. അപകടകാരണം വ്യക്തമല്ല. കുമാരമംഗലം സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച ജീവനക്കാരനാണു സിബി. ശരീരത്തിന്റെ പകുതിയും കത്തിയിരുന്നു.

ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു തീയണച്ചു. സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം സിബിയുടേതാണെന്നു തിരിച്ചറിഞ്ഞു. കാര്‍ കത്തുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് സിബി വണ്ടിയോടിച്ചുപോവുന്നതു കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാര്‍ കത്തിയിടത്തുനിന്നു സമീപത്താണു സിബിയുടെ വീട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: