”പൈസ ചോദിക്കുമെന്ന് പേടിച്ചിട്ടാണ് വരാത്തതെങ്കില്‍ ആ നിലയില്‍ ആരും കുടുംബത്തിലില്ല, അച്ഛനെ കുറിച്ച് ലാല്‍ പറയാറില്ല”
സ്വകാര്യ അഹങ്കാരം എന്നതുപോലെയാണ് മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയെ മലയാളികള്‍ കാണുന്നതും സ്‌നേഹിക്കുന്നതും. പക്ഷെ ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെടാറുള്ള നടനും താരം തന്നെയാണ്. ഒരോ സിനിമ റിലീസ് ചെയ്ത് കഴിയുമ്പോഴും വലിയ രീതിയിലാണ് മോഹന്‍ലാലിന് വിമര്‍ശനം കേള്‍ക്കേണ്ടി വരാറുള്ളത്. നടന്റെ ചെറിയ പ്രവൃത്തികള്‍ പോലും വിലയിരുത്തി ക്രൂരമായി വിമര്‍ശിക്കുന്ന രീതിയും അടുത്ത കാലത്തായുണ്ട്. പത്തനംതിട്ടയിലാണ് മോഹന്‍ലാല്‍ ജനിച്ചത്.
പിന്നീടാണ് തിരുവനന്തപുരത്ത് താമസമാക്കിയത്. സ്വന്തമെന്ന് പറയാന്‍ അമ്മ മാത്രമാണ് ഇന്ന് ലാലിനുള്ളത്. അമ്മയെ കുറിച്ച് പറയുമ്പോഴെല്ലാം നടന്‍ വാചാലനാകാറുമുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടന് അച്ഛനേയും സഹോദരനേയും നഷ്ടപ്പെട്ടത്. എന്നാല്‍ മോഹന്‍ലാല്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തയാളാണെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ പിതൃസഹോദരപുത്രന്‍ ബിജു ഗോപിനാഥന്‍ നായര്‍.
മാസ്റ്റര്‍ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിജു. സ്വന്തം അച്ഛനെ കുറിച്ച് എവിടെയും പരാമര്‍ശിക്കാത്തയാളാണ് മോഹന്‍ലാലെന്നും അച്ഛന്റെ കുടുംബവുമായി നടന്‍ ബന്ധങ്ങളൊന്നും നിലനിര്‍ത്തുന്നില്ലെന്നും ബിജു പറയുന്നു. യുട്യൂബില്‍ ഞാന്‍ വീഡിയോ ഇട്ടശേഷം വളരെ മോശമായ കമന്റുകള്‍ വന്നിരുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചൂടെ?
ഒരാള്‍ക്ക് പൈസയുണ്ടെന്ന് കരുതി അത് നിങ്ങള്‍ക്ക് തരണമെന്ന് നിര്‍ബന്ധം എന്താണ് എന്നിങ്ങനെയൊക്കെ കമന്റുകള്‍ വന്നിരുന്നു. എന്റെ സ്ഥലം വെച്ചിട്ടാണ് മോഹന്‍ലാലിനോട് മുമ്പ് ഞാന്‍ പതിമൂന്ന് ലക്ഷം രൂപ ചോദിച്ചത്. ഞങ്ങളുടെ രണ്ടുപേരുടെയും സ്ഥലങ്ങള്‍ ചേര്‍ന്നാണ് കിടക്കുന്നത്. മാമ്പഴക്കാലത്തിന്റെ സമയത്ത് പുള്ളിയോട് ഞാന്‍ സംസാരിച്ചിരുന്നു. എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞിരുന്നു. പക്ഷെ പുള്ളി ഒന്നും ചെയ്തില്ല.
അതുപോലെ പുള്ളിയെ ഉപയോഗിച്ച് പൈസയുണ്ടാക്കാന്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ലോ സെക്രട്ടറിയായിരുന്ന സമയത്ത് എലന്തൂരിലുള്ള ആളുകള്‍ക്ക് എന്തൊക്കെ സഹായം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്തിരുന്നയാളാണ് മോഹന്‍ലാലിന്റെ അച്ഛന്‍. എന്നാല്‍ ഒരു ഇന്റര്‍വ്യൂവിലും അച്ഛനെ കുറിച്ച് മോഹന്‍ലാല്‍ എങ്ങും പരാമര്‍ശിച്ചിട്ടില്ല. ഒന്നര വര്‍ഷം മുമ്പ് സെക്രട്ടറിയേറ്റില്‍ പോയപ്പോള്‍ പോലും വിശ്വനാഥന്‍ നായരുടെ അനിയന്റെ മകന്‍ എന്ന രീതിയിലാണ് എനിക്ക് ഒരു കാര്യം സാധിച്ച് എടുക്കാന്‍ പറ്റിയത്.
പിന്നെ അച്ഛന്റെ ഫാമിലിയുമായി ഒരു റിലേഷനും പുള്ളി കീപ്പ് ചെയ്യുന്നില്ല. എന്റെ അച്ഛന്‍ മരിച്ചിട്ട് പോലും പുള്ളി വന്നില്ല. വേറെയും പലരും ഞങ്ങളുടെ കുടുംബത്തിലെ മരിച്ചു. പല കല്യാണങ്ങളും നടന്നു. പക്ഷെ ഒന്നിനും പുള്ളി വന്നില്ല. ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്നയാളല്ല. ബാലേട്ടനില്‍ അച്ഛന്റെ രണ്ടാമത്തെ ഭാര്യയിലുള്ള മക്കളെ സ്‌നേഹിക്കുന്നയാള്‍ക്ക് അച്ഛന്റെ കുടുംബത്തിലെ ഒരാളുമായും യാതൊരു സഹകരണവുമില്ല.
ഒരു കാര്യത്തിനും വന്നിട്ടുമില്ല. പൈസ ചോദിക്കുമെന്ന് പേടിച്ചിട്ടാണ് വരാത്തതെങ്കില്‍ ആ സ്റ്റേജിലുള്ള ആരും ഞങ്ങളുടെ കുടുംബത്തില്‍ ഇല്ല. ഉണ്ടെങ്കില്‍ അത് ഞാനായിരിക്കും ചിലപ്പോള്‍. പിന്നെ പുള്ളി അവോയ്ഡ് ചെയ്താലും വലിഞ്ഞ് കേറി ചെന്ന് പുള്ളിയെ കാണുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന റിലേറ്റീവ്‌സുണ്ട്. അവര്‍ക്ക് അത് മതി. അച്ഛനെന്ന് പറയുന്ന സംഭവം എവിടേയും വന്നിട്ടില്ല. അച്ഛന്റെ കുടുംബത്തില്‍ ഉള്ളവര്‍ ഒരു കാര്യത്തിനും പുള്ളിയെ വിളിക്കാറില്ല.
കാരണം പുള്ളി വരില്ല. ഇലന്തൂര്‍കാര്‍ക്ക് ഇതെല്ലാം അറിയാം. നാട്ടുകാര്‍ വിളിച്ചിട്ട് ഒരു ഫങ്ഷനും പുള്ളി വന്നില്ല. സിനിമയില്‍ കാണിക്കുന്നതൊന്നും പുള്ളി ജീവിതത്തില്‍ ചെയ്യാറില്ല. ഡ്യുവല്‍ പേഴ്‌സണാലിറ്റിയാണ് എന്നാണ് ബിജു പറഞ്ഞത്. മോഹന്‍ലാലിന്റെ സിനിമകളെയും ബിസിനസിനേയും കുറിച്ചും ബിജു സംസാരിച്ചു. പ്രേക്ഷകര്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തുമെന്ന് മോഹന്‍ലാല്‍ പറയാറുണ്ട്.
പ്രേക്ഷകര്‍ക്ക് മടുത്താല്‍ അവര്‍ മെയില്‍ അയച്ച് പറയുമോ? ഇല്ല. അതുകൊണ്ടാണ് ആ ട്രാക്ക് നോക്കുന്നത്. ട്രെന്റ് പുള്ളിക്ക് മനസിലാകുന്നില്ലെങ്കില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഉദയനാണ് താരത്തില്‍ പറയുന്നതുപോലെ പുള്ളി ഒരുപാട് ബിസിനസുകള്‍ ചെയ്തു. ഹോട്ടലും ബേക്കറിയുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ സക്‌സസായില്ല. കാരണം പ്രൊഫഷണലായിട്ടുള്ള ആളല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ബിജു കൂട്ടിച്ചേര്‍ത്തു.