CrimeNEWS

പിരിഞ്ഞു താമസിക്കുന്ന യുവതിയായ വീട്ടമ്മയ്ക്ക്് പരപുരുഷ ബന്ധം; വാക്കുതര്‍ക്കം, ചെരിപ്പൂരി അടി, ഭാര്യയെ നടുറോഡില്‍ വെട്ടിക്കൊന്ന് യുവാവ്

ചെന്നൈ: അകന്നു കഴിയുന്ന ഭാര്യയെ റോഡില്‍ ആളുകള്‍ക്കു മുന്നിലിട്ടു വെട്ടിക്കൊന്ന സംഭവത്തില്‍ യുവാവ് പിടിയിലായി. മേടവാക്കം നാലാം ക്രോസ് സ്ട്രീറ്റില്‍ കഴിയുന്ന ജ്യോതി (37) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ട്രിപ്ലിക്കേന്‍ സ്വദേശി മണികണ്ഠന്‍ (42) ആണ് പിടിയിലായത്. 7 വര്‍ഷം മുന്‍പ് മണികണ്ഠനുമായി വേര്‍പിരിഞ്ഞ് 3 മക്കള്‍ക്കൊപ്പം മേടവാക്കത്തു താമസിക്കുകയായിരുന്നു ജ്യോതി. മണികണ്ഠന്റെ സഹോദരിയുടെ ബന്ധുവായ കൃഷ്ണമൂര്‍ത്തിയുമായി (38) ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതറിഞ്ഞ മണികണ്ഠന്‍ പലതവണ ബഹളമുണ്ടാക്കുകയും തനിക്കൊപ്പം വരണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജ്യോതി ഇതു നിരസിച്ചു.

ശനിയാഴ്ച ജ്യോതിയെ മണികണ്ഠന്‍ വിളിച്ചുവരുത്തി. ഇതനുസരിച്ച് പള്ളിക്കരണൈയിലെത്തിയെങ്കിലും ഇവിടെ വച്ചും മണികണ്ഠനുമായി വാക്കുതര്‍ക്കമുണ്ടതോടെ പ്രകോപിതയായ ജ്യോതി മണികണ്ഠനെ ചെരുപ്പൂരി അടിച്ച ശേഷമാണു മടങ്ങിയത്. വീട്ടിലെത്തി വിവരങ്ങള്‍ കൃഷ്ണമൂര്‍ത്തിയെയും അറിയിച്ചു. രാത്രി 9 ന് ഇയാള്‍ക്കൊപ്പം ബൈക്കില്‍ ജ്യോതി മേടവാക്കം കൂട്ട് റോഡ് ഭാഗത്തെത്തി മണികണ്ഠനുമായി വീണ്ടും ബഹളമുണ്ടാക്കി.

Signature-ad

ഇതിനിടെ, മദ്യലഹരിയിലായിരുന്ന മണികണ്ഠന്‍ കത്തികൊണ്ട് ജ്യോതിയുടെ കഴുത്തിലും തലയിലും വയറിലും വെട്ടുകയായിരുന്നു. കൃഷ്ണമൂര്‍ത്തിയെയും ഇയാള്‍ ആക്രമിച്ചു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജ്യോതി മരിച്ചു. ഗുരുതര പരുക്കേറ്റ കൃഷ്ണമൂര്‍ത്തി ചികിത്സയിലാണ്. കേസെടുത്ത മേടവാക്കം പൊലീസ് മണികണ്ഠനെ അറസ്റ്റ് ചെയ്തു. ബ്യൂട്ടീഷ്യനായിരുന്നു ജ്യോതി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: