CrimeNEWS

ചേച്ചിയെ കൂടുതല്‍ സ്‌നേഹിച്ചു; അമ്മയെ മകള്‍ കുത്തിക്കൊലപ്പെടുത്തി

മുംബൈ: കുര്‍ലയില്‍ അമ്മയെ കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍. സാബിറ ബാനോ അസ്ഗര്‍ ഷെയ്ഖ്(62) ആണ് ക്രൂരകൊലപാതകത്തിന് ഇരയായത്. സംഭവത്തില്‍, മകള്‍ രേഷ്മ മുസാഫര്‍ ഖാസി(41) സ്വയം പോലീസില്‍ കീഴടങ്ങുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

തന്റെ മൂത്ത സഹോദരിയെ അമ്മ കൂടുതല്‍ സ്‌നേഹിക്കുന്നു എന്ന കാരണത്താലാണ് കൊലപാതകം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സഹോദരിയോടാണ് അമ്മയ്ക്ക് കൂടുതല്‍ സ്‌നേഹമെന്നും തന്നോട് പകയാണെന്നും രേഷ്മ വിശ്വസിച്ചിരുന്നു. ഈ ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Signature-ad

മകനോടൊപ്പം മുമ്പ്രയില്‍ താമസിക്കുകയായിരുന്നു സാബിറ മകളെ കാണാന്‍ കുര്‍ലയിലെത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. പക്ഷപാതപരമായി അമ്മ പെരുമാറുന്നു എന്ന് ആരോപിച്ച് രേഷ്മ അവരെ കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം രേഷ്മ സ്വയം കീഴടങ്ങുകയായിരുന്നു. ചുനബട്ടി പോലീസ് സ്റ്റേഷനിലെത്തിയ പ്രതി തന്റെ കുറ്റം സമ്മതിച്ചു. സംഭവത്തില്‍, പോലീസ് അന്വേഷണം ആരോപിച്ചിട്ടുണ്ട്. രേഷ്മയുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിനായി കുടുംബാംഗങ്ങളുടേയും അയല്‍ക്കാരുടേയും മൊഴി പോലീസ് രേഖപ്പെടുത്തുന്നുണ്ട്.

Back to top button
error: