LIFELife Style

സംഗീത സംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി; വധു ഗായിക പൂര്‍ണിമ

സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂര്‍ണിമ കണ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ 31ന് ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ദൂരദര്‍ശനില്‍ വാര്‍ത്താവതാരകയായിരുന്ന ഹേമലതയുടെ മകളാണ് പൂര്‍ണിമ കണ്ണന്‍. നേരത്തെ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിരുന്നു.

ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. ശേഷം അമ്പിളി, നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലൈഖ മന്‍സില്‍, ഫാമിലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ സജീവമായി. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമലുവിന് സംഗീതമൊരുക്കിയതും വിഷ്ണു ആയിരുന്നു.

Signature-ad

 

Back to top button
error: