ഈ ചെടി വീട്ടിലുണ്ടോ? ഭാഗ്യവും ഐശ്വര്യവും കടന്നുവരും, പക്ഷേ…
വീട് നിര്‍മ്മാണത്തില്‍ മാത്രമല്ല. വീട്ടിലെ ചില വസ്തുക്കളുടെ സ്ഥാനങ്ങളിലും വാസ്തു നോക്കുന്നവരാണ് മിക്കവാറും പേരും. വാസ്തുവില്‍ ചെടികള്‍ക്കും മരങ്ങള്‍ക്കും പ്രാധാന്യമുണ്ട്.. ചില ചെടികളും മരങ്ങളും വീട്ടില്‍ വളര്‍ത്തുന്നത് ദോഷം ചെയ്യുമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അതു പോലെതന്നെ ചില ചെടികള്‍ ഗുണകരമായും മാറും. എന്നാല്‍ ഈ ചെടികള്‍ അതത് സ്ഥാനങ്ങളില്‍ നട്ടില്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഉണ്ടാകുക,. അത്തരത്തില്‍ വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന ചെടിയാണ് പീസ് ലില്ലി. ഈ ചെടിയെ ഭാഗ്യ സസ്യമായാണ് കണക്കാക്കി വരുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ സമാധാനത്തിന്റെ ചെടി കൂടിയാണിത്.
ഇന്‍ഡോര്‍ പ്ലാന്റായ പീസ് ലില്ലി വീടിന്റെ ഏതു മുറിയിലും സൂക്ഷിക്കാം എന്നതാണ് മെച്ചം. എന്നാല്‍ ശരിയായ ദിശയില്‍ വേണം ഈ ചെടി വളര്‍ത്തേണ്ടത്. സ്ഥാനം മാറുന്നതിന് അനുസരിച്ച് ഇതിന്റെ ഗുണദോഷങ്ങളില്‍ മാറ്റം വരാം. അതിനാല്‍ ഏത് ദിശയില്‍ ആണ് പീസ് ലില്ലി സൂക്ഷിക്കേണ്ടത് എന്ന് അറിയാം.
വായു ശുദ്ധീകരിക്കാന്‍ കഴിവുള്ള ചെടിയാണ് പീസ് ലില്ലി. ഇത് വീട്ടില്‍ താമസിക്കുന്നവരുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ പഠനമുറിയില്‍ പീസ് ലില്ലി വളര്‍ത്തുന്നത് അവരുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും സ്റ്റഡി ടേബിളാണ് പീസ് ലില്ലി സൂക്ഷിക്കാന്‍ അനുയോജ്യം. വീടിന്റെ പ്രവേശന കവാടത്തില്‍ പീസ് ലില്ലി വെച്ചാല്‍ വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാകും. ഇത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിറയ്ക്കും. വീടിന്റെ സ്വീകരണമുറിയുടെ മൂലയില്‍ പീസ് ലില്ലി വയ്ക്കുന്നത് സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സഹായിക്കും . കിടപ്പു മുറിയില്‍ സൂക്ഷിക്കുന്നത് വഴി സമാധാനം കൊണ്ടുവരികയും സമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യും. നല്ല ഉറക്കവും ലഭിക്കും.
പീസ് ലില്ലി ഓഫീസില്‍ സൂക്ഷിക്കുന്നത് ഏകാഗ്രത കൂട്ടും. ജോലിയിലും ബിസിനസിലും പുരോഗതി ഉണ്ടാക്കും, അടുക്കളയിലാണ് പീസ് ലില്ലി വയ്ക്കുന്നതെങ്കില്‍ ജനലില്‍ സൂക്ഷിക്കാം.. അടുക്കളയിലാണ് സൂക്ഷിക്കുന്നതെങ്കില്‍ ജനാലയില്‍ വയ്ക്കുന്നതായിരിക്കും നല്ലത്.