CrimeNEWS

കല്ലടയാറ്റില്‍ 10 കിലോമീറ്ററോളം ഒഴുക്കില്‍പ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ ജീവനൊടുക്കി

കൊല്ലം: കല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടിയ സ്ത്രീയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുളക്കടക്കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ(62)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് വീട്ടിലെ അടുക്കളയോടു ചേര്‍ന്ന മുറിയിലാണ് തൂങ്ങിയനിലയില്‍ കണ്ടത്.

ഭര്‍ത്താവ് രാവിലെ റബ്ബര്‍ ടാപ്പിങ്ങിനായി പുറത്തുപോകുക പതിവായിരുന്നു. കടയിലേക്കു പോയ മകന്‍ തിരിച്ചുവന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. വിവരമറിഞ്ഞ് ഓടിയെത്തിയ വാര്‍ഡ് അംഗം ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ശ്യാമളയമ്മയെ ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Signature-ad

ഈവര്‍ഷം മേയ് 28-ന് രാവിലെയാണ് ശ്യാമളയമ്മ വീടിനു സമീപത്തെ കടവില്‍നിന്ന് കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെടുന്നത്. മഴകാരണം വെള്ളമുയര്‍ന്ന നദിയിലൂടെ 10 കിലോമീറ്ററോളം ഒഴുകി ചെറുപൊയ്ക മംഗലശ്ശേരി കടവിനു സമീപത്തായിരുന്നു വന്നടിഞ്ഞത്. സ്ത്രീ ഒഴുകിയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അന്ന് വളരെ സാഹസികമായി അവരെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ്: ഗോപിനാഥന്‍ പിള്ള. മകന്‍: മനോജ്കുമാര്‍.മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: