KeralaNEWS

ഹോട്ടലിന് മുന്നിൽ ആഭിചാര ക്രിയ: സംശയത്തിൻ്റെ പേരിൽ ഓട്ടോ ഡ്രൈവറെ ജീപ്പിടിച്ചു കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

     കൽപറ്റ ചുണ്ടേൽ പ്രവർത്തിക്കുന്ന ‘മജ്‌ലിസ്’ ഹോട്ടലിനു മുന്നിൽ  കോഴിത്തലയും മുട്ടയും പട്ടും മറ്റും കാണപ്പെട്ടത് ഒരാഴ്ച മുമ്പാണ്. ഈ ആഭിചാര ക്രിയകൾ ചെയ്തത് ആരാണ് എന്നായി ഹോട്ടൽ ഉടമയുടെ പുത്രൻ സുമിൽഷാദിന്റെ രഹസ്യ അന്വേഷണം. കഴിഞ്ഞ മാസം 30നാണ് ഹോട്ടലിന് മുന്നിൽ കോഴിത്തലയും മുട്ടയും പട്ടും മറ്റു വസ്തുക്കളും കണ്ടത്. ചുറ്റും രക്തവും തളിച്ചിട്ടുണ്ടായിരുന്നു. കോഴിത്തല വയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കറുത്ത വസ്ത്രം ധരിച്ച ആളാണ് കോഴിത്തല വച്ചത്. തലയിലൂടെ മുണ്ടിട്ടതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ല. നവാസാണ് ഇതു ചെയ്തതെന്നാണ് സുമിൽഷാദ് കണ്ടെത്തിയത്. ആ സംശയമാണ് ഓട്ടോ ഡ്രൈവറായ നവാസിന്റെ കൊലപാതകത്തിൽ കലാശിച്ചത്. സുമിൽ ഷാദിന് നേരത്തേതന്നെ നവാസിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ലഹരിമരുന്ന് കേസിൽ പ്രതിയായ സുമിൽ ഷാദിനെക്കുറിച്ച് നാട്ടിലും നല്ല അഭിപ്രായമല്ല ഉള്ളത്.

Signature-ad

അമ്മാറ- ആനോത്ത് റോഡിൽ ചുണ്ടേൽ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപം ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ചുണ്ടേൽ കാപ്പംകുന്നത്ത് പീടിയേക്കൽ അബ്ദുൽ നവാസ് (44) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആണ് അപകടമുണ്ടാക്കിയത്. നവാസിന്റെ ഓട്ടോ വരുന്നതും കാത്ത് സുമിൽഷാദ് ഒരു മണിക്കൂറോളം ചുണ്ടേൽ പള്ളിക്ക് സമീപം കാത്തുനിന്നു. ജീപ്പ് നിർത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ പള്ളിയുടെ സിസിടിവിയിൽ പതിഞ്ഞിരുന്നു. മാത്രമല്ലപുതിയ ജീപ്പ് പള്ളിക്ക് സമീപം നിർത്തിയിട്ടിരിക്കുത് നാട്ടുകാരും ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഫോൺ കോൾ വന്നതിന് പിന്നാലെയാണ് സുമിൽഷാദ് ജീപ്പെടുത്ത് പോയത്.

അപകട സാധ്യത ഒട്ടുമില്ലാത്ത സ്ഥലത്താണ് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ചത്. അപകടം സംഭവിച്ചശേഷം ജീപ്പിൽനിന്ന് പുറത്തിറങ്ങിയ സുമിൽഷാദ് ഫോട്ടോ എടുത്തതായും സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഇതോടെയാണ് നാട്ടുകാർക്കും ബന്ധുക്കൾക്കും സംശയം തോന്നിയത്. വൈകിട്ട് പൊലീസിൽ പരാതി നൽകി. സഹോദരൻ അജിന്റെ സഹായത്തോടെയാണ് സുമിൽഷാദ് കൊലപാതകം നടത്തിയത്.

കൂടാതെ കൊലപാതകത്തിൽ മറ്റു ചിലർക്കും പങ്കുണ്ടെന്നാണ് പറയുന്നത്. നാട്ടുകാർക്ക് പ്രിയപ്പെട്ട ആളായിരുന്നു കൊല്ലപ്പെട്ട നവാസ്. മജ്‌ലിസ് ഹോട്ടൽ നാട്ടുകാരും നവാസിന്റെ ബന്ധുക്കളും ചേർന്ന് അടിച്ചു തകർത്തു. എന്നാൽ ഹോട്ടലിന് മുന്നിൽ ആഭിചാര ക്രിയകൾ ചെയ്തത് ആരാണെന്ന് കണ്ടെത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: