CrimeNEWS

പിറകിലൂടെ എത്തി സ്ത്രീകളെ കടന്നുപിടിക്കും; ഷിനാസിന്റെ ലീലാവിലാസം സന്ധ്യമയങ്ങിയശേഷം

തൃശൂര്‍: കൊടകര മറ്റത്തൂര്‍ കുന്ന്, ആറ്റപ്പിള്ളി, മൂലംകുടം പരിസരത്ത് ഇരുട്ടില്‍ ജോലി കഴിഞ്ഞ് വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്ന സ്ത്രീകളുടെ പിറകിലൂടെ ബൈക്കിലെത്തി സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ച് മുങ്ങുന്നയാളെ കൊടകര പൊലീസ് പിടികൂടി. പാപ്പാളി പാടത്ത് താമസിക്കുന്ന മറ്റത്തൂര്‍കുന്ന് പത്തമടക്കാരന്‍ ഷനാസിനെയാണ് (31) പിടികൂടിയത്. മറ്റത്തൂര്‍കുന്ന് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

ഇരുട്ടുവീണ് ആളറിയാതാവുന്ന സമയത്താണ് ഷനാസ് ലീലാവിലാസത്തിനായി റോഡിലേക്കിറങ്ങുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് പയോശേഷം വീട്ടിലേക്ക് നടന്നും ഇരുചക്രവാഹനങ്ങളിലും മടങ്ങുന്ന സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഇയാളുടെ ഇരകള്‍. ഇവരുടെ പിറികിലൂടെയെത്തി ഞൊടിയിടയ്ക്കുള്ളില്‍ കടന്നുപിടിച്ചശേഷം ഒട്ടും പേടിയില്ലാതെ വളരെ ലാഘവത്തോടെ സഞ്ചരിക്കുന്നതായിരുന്നു ഇയാളുടെ രീതി. വെളിച്ചം കുറവുളള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. പെട്ടെന്നുള്ള കടന്നാക്രമണത്തില്‍ സ്ത്രീകള്‍ ഭയപ്പെട്ട് സ്‌കൂട്ടറില്‍ നിന്നും മറിഞ്ഞു വീഴുക പതിവായിരുന്നു.

Signature-ad

ഒന്നരവര്‍ഷത്തിലേറെയായി ഇയാളുടെ ശല്യം തുടങ്ങിയിട്ട്. പുറത്തുപറയാന്‍ മടിയുള്ളതിനാലാണ് ആക്രമണത്തിനിരയായവര്‍ പരാതി നല്‍കാത്തത്. അന്വേഷണം തുടങ്ങിയപ്പോള്‍ പല സ്ത്രീകളും കാര്യങ്ങള്‍ വെളിപ്പെടുത്തുകയും വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. മഫ്തിയില്‍ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നു മറ്റും നിരീക്ഷണം നടത്തി. ഇതിനൊടുവിലാണ് പിടികൂടിയത്. ഷനാസിന് സമാന വിഷയത്തില്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഷനാസിനെ റിമാന്‍ഡ് ചെയ്തു.

Back to top button
error: