CrimeNEWS

കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു; നടന്‍ പരീക്കുട്ടി അറസ്റ്റില്‍

ഇടുക്കി: എക്സൈസ് വാഹന പരിശോധനയില്‍ സിനിമാനടനും സുഹൃത്തും ലഹരി മരുന്നുമായി പിടിയില്‍. മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയും നടനുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പി എസ് ഫരീദുദ്ദീന്‍, വടകര സ്വദേശി പെരുമാലില്‍ ജിസ്മോന്‍ എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം പിടികൂടിയത്. ഇരുവരുടെയും പക്കല്‍ നിന്നം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

വാഗമണ്‍ റൂട്ടിലായിരുന്നു വാഹന പരിശോധന. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറിലാണ് ഇവര്‍ എത്തിയത്. ജിസ്മോന്റെ പക്കല്‍നിന്ന് 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ പക്കല്‍ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയും കുഞ്ഞും കാറില്‍ ഉണ്ടായിരുന്നു. സാഹസികമായാണ് എക്‌സൈസ് ഇവരെ പിടികൂടിയത്. ജിസ്മോന്‍ ആണ് കേസില്‍ ഒന്നാം പ്രതി. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Signature-ad

ഹാപ്പി വെഡിങ്, ഒരു അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങളില്‍ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. ബിഗ്ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ബിഗ്ബോസ് രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്നു പരീക്കുട്ടി.

Back to top button
error: