CrimeNEWS

പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാരലല്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കൊല്ലം: പ്ലസ്വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കൊല്ലം കടയക്കലില്‍ പാരലല്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കുമ്മില്‍ മുക്കം സ്വദേശി അഫ്സല്‍ ജലാലാണ് പിടിയിലായത്. ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം ഉപജില്ല കലോത്സവത്തിന് എത്തിയതായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനി.

സ്‌കൂളിന് സമീപത്തെ പാരലല്‍ കോളേജുകളും കലോത്സവ വേദികളായിരുന്നു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിനിയെ അഫ്സല്‍ ജലാല്‍ കടന്നു പിടിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം കുട്ടി കനത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കാര്യം ചോദിച്ചറിഞ്ഞ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളാണ് കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്.

Signature-ad

പെണ്‍കുട്ടിയോട് അഫ്സല്‍ ജലാല്‍ നേരത്തെ പ്രണയാഭ്യര്‍ഥന നടത്തിയെന്നും പരാതിയില്‍ പറയുന്നു. മുന്‍പും സമാനമായ രീതിയില്‍ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കി.

കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: