LIFELife Style

ഗൗരിയെ വിവാഹം ചെയ്യരുത്, നിര്‍മാതാക്കളുടെ മുന്നറിയിപ്പ്; കിങ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ ചര്‍ച്ചയായി ‘അക്കഥ’

കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ബോളിവുഡ്. പ്രിയ താരത്തിന് 59 വയസ് പൂര്‍ത്തിയായിരിക്കുകയാണ് ഇന്ന്. ഇന്ത്യന്‍ സിനിമാ രംഗത്തെ അവസാനത്തെ സൂപ്പര്‍സ്റ്റാറായാണ് ഷാരൂഖിനെ ആരാധകര്‍ കാണുന്നത്. ഇദ്ദേഹത്തിന് ശേഷം ഇത്ര മാത്രം ആഘോഷിക്കപ്പെട്ട മറ്റൊരു താരവും ഉണ്ടായിട്ടില്ല. പല മികച്ച നടന്‍മാരും വന്നെങ്കിലും ഇവര്‍ക്ക് ഷാരൂഖിനെ പിന്നിലാക്കാനായില്ല. സിനിമകളുടെ വിജയപരാജയത്തിനപ്പുറമാണ് ഷാരൂഖിന്റെ താരത്തിളക്കം.

ആരാധകര്‍ക്ക് നടന്‍ കൊടുക്കുന്ന പരിഗണനയും ഇതിലൊരു ഘടകമാണ്. നാല് വര്‍ഷം സിനിമാ ലോകത്ത് നിന്നും മാറി നിന്ന ഷാരൂഖ് പഠാന്‍ എന്ന സിനിമയിലൂടെ തിരിച്ചെത്തിയപ്പോള്‍ ലഭിച്ച സ്വീകാര്യത സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായതാണ്. കരിയറിനൊപ്പം തന്റെ കുടുംബ ജീവിതത്തിനും ഷാരൂഖ് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം എന്നിവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ നടന്‍ ശ്രദ്ധിക്കുന്നു.

Signature-ad

1991 ലാണ് ഷാരൂഖും ഗൗരിയും വിവാഹിതരായത്. രണ്ട് മതസ്ഥരാണ് ഇവര്‍. എന്നാല്‍ പ്രണയത്തെയും വിവാഹ ജീവിതത്തെയും ഇതൊന്നും ബാധിച്ചില്ല. ഗൗരിയെ ഒന്നിലേറെ തവണ താന്‍ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്ന് ഷാരൂഖ് പറഞ്ഞിട്ടുണ്ട്. അതേസമയം ഷാരൂഖിന്റെ വിവാഹത്തെ പ്രൊഡ്യൂസര്‍മാര്‍ എതിര്‍ത്തിരുന്നു. അന്ന് വളര്‍ന്ന് വരുന്ന താരമാണ് ഷാരൂഖ്. ഈ സമയത്ത് വിവാഹം ചെയ്യുന്നത് കരിയറിനെ ബാധിക്കുമെന്ന് നിര്‍മാതാക്കള്‍ ഉപദേശിച്ചു.

ബാച്ചിലറായ ഹീറോയ്ക്ക് ഒരുപാട് ആരാധകരുണ്ടാകുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. എന്നാല്‍ വിവാഹത്തില്‍ നിന്നും ഷാരൂഖ് പിന്മാറിയില്ല. ഷാരൂഖിന് ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് പ്രൊഡ്യൂസര്‍ വിവേക് വശ്വനി മുമ്പൊരിക്കല്‍ സംസാരിച്ചിട്ടുണ്ട്. ഓക്സിജനില്ലാതെ ഷാരൂഖ് കഴിഞ്ഞേക്കും.

എന്നാല്‍ ഗൗരിയില്ലാതെ നടന് പറ്റില്ലെന്ന് ഈ നിര്‍മാതാവ് പറഞ്ഞു. അവര്‍ വഴക്കിടാറില്ല. ഗൗരി ശബ്ദമുയര്‍ത്തുമ്പോള്‍ ഷാരൂഖ് കേള്‍ക്കും. ഷാരൂഖിന് ഗൗരിയോട് കടുത്ത സ്നേഹമാണെന്നും ഇദ്ദേഹം അന്ന് വ്യക്തമാക്കി. 59 ാം പിറന്നാളിനോട് അനുബന്ധിച്ച് ഷാരൂഖിന്റെ വീടായ മന്നത്തില്‍ വലിയ പാര്‍ട്ടി ഒരുങ്ങുന്നുണ്ട്.

250 ലേറെ പേരെ പിറന്നാള്‍ ദിന ആഘോഷത്തിന് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. രണ്‍വീര്‍ സിംഗ്, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, അറ്റ്ലി, കരിഷ്മ കപൂര്‍, ശന്യ കപൂര്‍, കരണ്‍ ജോഹര്‍, ആലിയ ഭട്ട്, ഷഹീന്‍ ഭട്ട് തുടങ്ങിയവര്‍ പാര്‍ട്ടിക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ കുടുംബത്തിനൊപ്പം മാത്രം ഷാരൂഖിന് ഒരു ഡിന്നറുമുണ്ടെന്നാണ് വിവരം.

സിനിമാ രംഗത്ത് ഷാരൂഖ് ഇപ്പോള്‍ സജീവമാണ്. പഠാന്‍, ജവാന്‍ എന്നിവയാണ് നടന് അടുത്ത കാലത്ത് ലഭിച്ച ഏറ്റവും വലിയ ഹിറ്റുകള്‍. ഷാരൂഖിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 59 ലും കരിയറിന് നടന്‍ വലിയ പ്രാധാന്യം നല്‍കുന്നു. നടന്റെ സിനിമകള്‍ റിലീസ് ദിവസം തന്നെ വന്‍ കലക്ഷനാണ് നേടുന്നത്.

 

 

Back to top button
error: