CrimeNEWS

മണര്‍കാട്ട് വീട്ടമ്മയെ ഷെഡില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മകന്റെ വിവാഹം അടുത്ത മാസം

കോട്ടയം: വിജനമായ കൃഷിയിടത്തിലെ ഷെഡില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ പൊലീസ് അന്വേഷണം. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് നിഗമനം. മണര്‍കാട് കുറ്റിയേക്കുന്ന് ഉമ്പക്കാട്ട് വി.ബിന്ദുവിനെയാണ് (44) മൂലേപ്പീടികയില്‍ ഭര്‍തൃസഹോദരന്റെ വാടകവീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ വിവാഹം അടുത്ത മാസം മൂന്നിനു നടക്കാനിരിക്കെയാണ് സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച വൈകിട്ട്, മൂലേപ്പീടികയില്‍ താമസിക്കുന്ന ഭര്‍തൃസഹോദരന്റെ വീട്ടില്‍ ഭര്‍ത്താവ് കെ.പി.പ്രമോദിനൊപ്പം ബിന്ദു എത്തിയിരുന്നു. തുടര്‍ന്ന് വൈകിട്ട് 5ന് വീടിനു പുറത്തേക്കു പോയ ബിന്ദുവിനെ കാണാതാവുകയിരുന്നു. ഏറെ വൈകിയിട്ടും കാണാതെ വന്നതോടെ പൊലീസില്‍ അറിയിച്ചു.

Signature-ad

മണര്‍കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെയാണു ഭര്‍തൃസഹോദരന്റെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള കൃഷിത്തോട്ടത്തിലെ പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മക്കള്‍: പ്രണവ്, പ്രണവിക.

Back to top button
error: