Lead NewsNEWS

ശബരിമല: മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ തന്റെ സർക്കാർ ചെയ്തത് തെറ്റാണെന്ന് പരസ്യമായി സമ്മതിച്ച് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവോത്ഥാന നായക പരിവേഷം അണിഞ്ഞ മുഖ്യമന്ത്രിയാണ് നിലപാട് പറയേണ്ടത്.

പരസ്യമായി നിലപാട് പറഞ്ഞ ശേഷം വേണം സത്യവാങ്മൂലം തിരുത്താൻ. സി.പി.എമ്മിലെ പാർശ്വവത്ക്കരിക്കപ്പെട്ട നേതാവായ എം.എ ബേബി വേണമെങ്കിൽ സത്യവാങ്മൂലം തിരുത്താമെന്ന് പറഞ്ഞതു കൊണ്ട് ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. സി.പി.എമ്മിന്റെ മലക്കം മറിച്ചിൽ വിശ്വാസികൾ മുഖവിലയ്ക്കെടുക്കില്ല. കോടതിവിധിയുടെ മറവിൽ നടന്നതൊന്നും ഭക്തർ മറക്കില്ല. ആയിരം ​ഗം​ഗയിൽ കുളിച്ചാലും ശബരിമലയിൽ ചെയ്ത ക്രൂരതയ്ക്ക് സി.പി.എമ്മിന് വിശ്വാസികൾ മാപ്പ് നൽകില്ലെന്നും സുരേന്ദ്രൻ പരഞ്ഞു.

Back to top button
error: