ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തിലാകും തീയതികള്‍ പ്രഖ്യാപിക്കുക. വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികളും ഇതിനൊപ്പം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26ന് അവസാനിക്കുന്നതിനാല്‍ അതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തിയേക്കും. ജാഖണ്ഡിന്റെ കാലാവധി 2025 ജനുവരി അഞ്ച് വരെയാണ്. കഴിഞ്ഞ തവണ മഹാരാഷ്ട്രയില്‍ ഒറ്റ ഘട്ടമായും ജാര്‍ഖണ്ഡില്‍ അഞ്ച് ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശിലെ പത്ത് മണ്ഡലങ്ങളിലുള്‍പ്പെടെ രാജ്യത്തെ 45 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്.
മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ 158ലും മത്സരിക്കുമെന്ന് ബിജെപി ഒരു ദേശീയ മാദ്ധ്യമത്തോട് അറിയിച്ചിരുന്നു. ഹരിയാനയിലെ തോല്‍വി വരുന്ന തിരഞ്ഞെടുപ്പില്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.