NEWSWorld

പാക്കിസ്ഥാനിലെ കല്‍ക്കരി ഖനിയില്‍ വെടിവെയ്പ്പ്; 20 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ വെടിവയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ അക്രമി സംഘം ഖനിയില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

ഒരു സംഘം ആയുധധാരികളായ ആളുകള്‍ ഡുക്കി പ്രദേശത്തെ ജുനൈദ് കല്‍ക്കരി കമ്പനിയുടെ ഖനികളിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖനികള്‍ക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Signature-ad

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: