CrimeNEWS

ബംഗ്ലദേശ് ക്ഷേത്രത്തില്‍ മോദി സമര്‍പ്പിച്ച സ്വര്‍ണക്കിരീടം മോഷണം പോയി

ധാക്ക: ബംഗ്ലദേശ് ജശോരേശ്വരി ക്ഷേത്രത്തില്‍ കാളി പ്രതിഷ്ഠയിലെ കിരീടം കവര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2021ല്‍ സമര്‍പ്പിച്ചതാണ് കീരീടം. ഇന്നലെയാണ് കവര്‍ച്ച നടന്നത്. 2021 മാര്‍ച്ചില്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടം സമര്‍പ്പിച്ചത്. ക്ഷേത്ര പൂജാരി ദിലീപ് മുഖര്‍ജി പൂജ കഴിഞ്ഞ് പോയതിനു ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നത്.

മോഷ്ടാവിനെ തിരിച്ചറിയാന്‍ ക്ഷേത്രത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ തൈജുല്‍ പറഞ്ഞു. സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ച കിരീടത്തിനു സാംസ്‌കാരികവും മതപരവുമായ പ്രാധാന്യമുണ്ട്. ഹിന്ദു പുരാണമനുസരിച്ച്, ഇന്ത്യയിലും അയല്‍രാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം.

Signature-ad

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അനാരി എന്ന ബ്രാഹ്‌മണനാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. പിന്നീട് ഇത് പതിമൂന്നാം നൂറ്റാണ്ടില്‍ ലക്ഷ്മണ്‍ സെന്‍ നവീകരിക്കുകയും ഒടുവില്‍ പതിനാറാം നൂറ്റാണ്ടില്‍ രാജ പ്രതാപാദിത്യ ക്ഷേത്രം പുനര്‍നിര്‍മിക്കുകയും ചെയ്തു.

Back to top button
error: