NEWSWorld

സിഡ്‌നിടോക്കിയോ വിമാനത്തില്‍ രതിചിത്ര പ്രദര്‍ശനം; സ്‌ക്രീന്‍ ഓഫായില്ല, മാപ്പ് പറഞ്ഞ് വിമാന കമ്പനി

കാന്‍ബറ: സാങ്കേതിക തകരാര്‍ മൂലം ക്വാന്റസ് വിമാനത്തിന്റെ ഒരു സര്‍വീസില്‍ രതിചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍നിന്ന് ജപ്പാനിലെ ടോക്കിയോയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. വിമാനത്തിലെ എല്ലാ സ്‌ക്രീനിലും ‘ഡാഡിയോ’ എന്ന രതിചിത്രമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. നഗ്‌നതയും, രതിയും വിഷയമായ ഉള്ളടക്കമുള്ള ഈ ചിത്രം ഒരു മണിക്കൂറോളം നേരം കുട്ടികളടക്കം കുടുംബമായി യാത്ര ചെയ്തവര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. സ്വന്തം സീറ്റിനു മുന്നിലുള്ള സ്‌ക്രീന്‍ ഓഫ് ചെയ്യാന്‍പോലും ഇവര്‍ക്കു സാധ്യമായിരുന്നില്ല. ഒരു മണിക്കൂറിനുശേഷം സാങ്കേതിക പ്രശ്‌നം പരിഹരിച്ചു കുട്ടികള്‍ക്കുകൂടി കാണാന്‍ പറ്റുന്ന തരത്തിലുള്ള ചിത്രം പ്രദര്‍ശിപ്പിച്ചു.

ചിത്രം പോസ് ചെയ്യാനോ, ബ്രൈറ്റ്‌നസ് കുറയ്ക്കാനോ ഓഫ് ചെയ്യാനോ സാധിച്ചില്ലെന്നു സമൂഹമാധ്യമമായ റെഡിറ്റില്‍ ഒരു യാത്രക്കാരന്‍ കുറിച്ചു. സംഭവത്തില്‍ ക്വാന്റസ് വിമാന കമ്പനി മാപ്പു പറഞ്ഞു. സാഹചര്യം പരിശോധിക്കുകയാണെന്നും കമ്പനി അറിയിച്ചു. ”യാത്രയ്ക്ക് ഒട്ടും പറ്റിയ ചിത്രമായിരുന്നില്ല. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റുന്ന ചിത്രം പിന്നീട് പ്രദര്‍ശിപ്പിച്ചു. ഡാഡിയോ എന്ന ചിത്രം എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു എന്നത് പരിശോധിക്കും” കമ്പനി വക്താവ് അറിയിച്ചു.

Signature-ad

”വിമാനത്തിന്റെ ഇന്‍ഫ്‌ലൈറ്റ് എന്റര്‍ടെയ്‌ന്മെന്റ് സിസ്റ്റം പ്രവര്‍ത്തനരഹിതമായിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ വൈകിയപ്പോള്‍ വിമാനം പറത്താന്‍ തന്നെ പൈലറ്റ് തീരുമാനിച്ചു. പക്ഷേ, എല്ലാവരുടെയും മുന്നിലുള്ള സ്‌ക്രീനില്‍ ഒരേ സിനിമ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അതു പോസ് ചെയ്യാനോ, നിര്‍ത്താനോ സാധ്യമായിരുന്നില്ല. ആ സിനിമ ഒട്ടും അനുയോജ്യമായിരുന്നില്ല. നഗ്‌നതയും സെക്‌സ്ടിങ്ങും ഉണ്ടായിരുന്നു” റെഡിറ്റില്‍ ഒരു ഉപഭോക്താവ് എഴുതി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: